Thursday, February 11, 2010

ഉച്ചയുറക്കം

കോളേജ് ജീവിതത്തിലെ ഒരു സംഭവം ആണ് . സെക്കന്റ്‌ ഇയര്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . പോയട്രി ആണ് വിഷയം . ഇത്രയും ബോര്‍ ആയ വേറെ ഒരു ക്ലാസും ഉണ്ടാകും എന്ന് തോന്നുനില്ല . ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റ്റ് എന്ന ഒരു ഒമാനപേരും വെച്ച് പിള്ളേരെ ക്ലാസ്സില്‍ കേറ്റാന്‍ ഉള്ള പുതിയ പരിപാടി ഇംഗ്ലീഷ് ക്ലാസ്സിലും തുടങ്ങിയ വര്‍ഷം.
സംഭവം ബോര്‍ പരിപാടി ആണെങ്കിലും ഈ ക്ലാസ്സില്‍ അകെ ഒരു ആശ്വാസം ഉള്ളത് ഇത് കംബൈനെട് ക്ലാസ്സ്‌ ആണ് എന്നുള്ളതാണ് .B.Sc. ക്ലാസ്സിലെ സുന്ദരികുട്ടികള്‍ ഒക്കെ ഞങ്ങളുടെ ക്ലാസില്‍ ഇരുനാണ് ഇംഗ്ലീഷ് പഠിത്തം . ടീച്ചര്‍ക്ക്‌ ആണെങ്ങില്‍ ബുദ്ധിമുട്ടും കുറവാണു ഞങ്ങള്‍ക്ക് ആണെങ്ങില്‍ എങ്ങനെ എങ്കിലും ഒരു മണിക്കൂര്‍ തള്ളി നീക്കുകയും ചെയ്യാം
അത് പോലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . ഉച്ചക്ക് ആദ്യത്തെ പീരീഡ്‌. ഊണൊക്കെ കഴിഞ്ഞു നല്ല ഉറങ്ങാന്‍ പറ്റിയ സമയം. പതിവ് പോലെ എല്ലാവരും എത്തിയിട്ടുണ്ട് , വന്ന ഉടനെ തന്നെ ടീച്ചര്‍ അറ്റെണ്ടാന്‍സ് എടുക്കുക എന്ന പരിപാടി കഴിച്ചു . അതാണ് ഞങ്ങള്‍ ആഗ്രഹിക്കുനതും . ക്ലാസ്സ്‌ തുടങ്ങി ...
ചെറുതായി മഴ ചാറുനത് കൊണ്ട് നല്ല തണുപ്പും,എനിക്കാണെങ്കില്‍ നല്ല ഉറക്കം വരുന്നുണ്ട് .മൂന്ന് വരികളില്‍ അറ്റത്തെ വരിയില്‍ ആണ് ഇരിക്കിനത് . എല്ലാവരും ചെറുതായി ഉറങ്ങി തുടങ്ങിയിരിക്കുന്നു . ക്ലാസ്സില്‍ വളരെ നിശബ്ധത,ടീച്ചര്‍ ശ്രദ്ധിക്കാന്‍ വഴിയില്ല എന്നുതോനിയതിനാല്‍ ഒന്ന് ഉറങ്ങാം എന്ന് വിചാരിച്ചു പതുക്കെ " പട്ടരുടെ " മറവില്‍ തലയ്ക്കു കയ്യും കൊടുത്തു ഉറക്കം തുടങ്ങി . എത്ര നേരം ഉറങ്ങി എന്നൊനും അറിയില്ല , പക്ഷെ ക്ലാസ്സില്‍ ആണ് എന്ന് മറന്നു പോയി . നല്ല ഉറക്കത്തിനു ഇടക്ക് തലക്കു വെച്ച കൈ അറിയാതെ മാറി പോയി .തല വന്നു ഡിസ്കില്‍ ഇടിച്ചപോള്‍ ആണ് ബോധം വന്നത് . അകെ നിശബ്ധത ആയതിനാല്‍ ശബ്ദം എല്ലാവരും കേട്ടു.കാര്യം എല്ലാവരും ഉറങ്ങുക ആയിരുന്നു എങ്കിലും ദുഷ്ടന്‍ മാര്‍ എല്ലാവരും കളിയാക്കി ചിരിച്ചു . ടീച്ചര്‍ എഴുനേറ്റു നില്‍ക്കാനും പറഞ്ഞു,എന്നിട്ട് ഒരു ഒരു കമന്റും "ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.ഇനി കുറച്ചു നേരം നിന്നു ഉറങ്ങിയാല്‍ മതി " .ഞാന്‍ അകെ ചമ്മി നാശമായി ,ക്ലാസ്സു കഴിയുനത് വരെ നിന്നു.അതോടു കൂടി ഒന്ന് ഉറപ്പായി ,എനിക്ക് ഇന്റെര്‍ണല്‍ ഫുള്‍ ഉറപ്പിക്കാം എന്ന് .
പിന്നെ ഏതു ക്ലാസ്സില്‍ ഉറങ്ങിയാലും,ഇംഗ്ലീഷ് ക്ലാസ്സില്‍ ഉറങ്ങാറില്ല . എന്റെ ഭാഗ്യം ,ടീച്ചര്‍ എന്തായാലും മാര്‍ക്കൊക്കെ തന്നു . ഫസ്റ്റ് ചാന്‍സില്‍ തന്നെ ആ സുബ്ജെക്റ്റ് കിട്ടുകയും ചെയ്തു .

65 comments:

അഭി said...

കോളേജ് ജീവിതത്തിലെ ഒരു സംഭവം .

ശ്രീ said...

ഞങ്ങളുടെ കോളേജിലും ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് അവറുകളില്‍ മന:പൂര്‍വ്വമല്ലെങ്കിലും മയങ്ങുന്നത് പലരുടേയും പ്രശ്നം തന്നെയായിരുന്നു. അവര്‍ക്കെല്ലാം മിക്കവാറും ആ പിരിയഡില്‍ വരുന്ന അദ്ധ്യാപകരില്‍ നിന്നും ചീത്ത കേള്‍ക്കുന്നതും പതിവായിരിയ്ക്കും. എന്നാല്‍ അവര്‍ പിന്നീടുള്ള ദിവസങ്ങളിലും ഈ പരിപാടി തുടരുക തന്നെ ചെയ്യും.

എന്നാല്‍ ഞങ്ങളുടെ അദ്ധ്യാപകരില്‍ ഒരാളുടെ കാര്യം മാത്രം വ്യത്യസ്തമായിരുന്നു. ആ ക്ലാസ്സില്‍ ആരെങ്കിലും ഉറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അദ്ദേഹം പതുക്കെ അടുത്ത് വന്ന് അയാളെ പതിയെ തട്ടി എഴുന്നേല്‍പ്പിയ്ക്കും. ആകെ ചമ്മി, ഞെട്ടിയെഴുന്നേറ്റു നില്‍ക്കാനൊരുങ്ങുന്ന അയാളോട് വളരെ സൌമ്യമായി, ഒരു ചെറു ചിരിയോടെ സൌഹാര്‍ദ്ദപൂര്‍വ്വം ചോദിയ്ക്കും " ഉറങ്ങുകയാണോ? ഉച്ച സമയമല്ലേ? എനിയ്ക്കറിയാം ഉറക്കം വരുമെന്ന്. സാരമില്ല... ഉറങ്ങിയ്ക്കോ" എന്ന്.

പക്ഷേ, അത് കഴിഞ്ഞാല്‍ അയാള്‍ ആ പിരിയഡ് എന്നല്ല, ആ അദ്ധ്യാപകന്റെ ഒറ്റ പിരിയഡ് പോലും പിന്നെ ഉറങ്ങാറില്ല.

Unknown said...

കോളേജില്‍ ഉറങ്ങി ശീലിച്ചതിനാലാവും ഇപ്പൊ ഉച്ച കഴിഞ്ഞ് ഓഫീസില്‍ ധൈര്യമായി ഉറങ്ങാന്‍ പറ്റുന്നത്

Renjith Kumar CR said...

"ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.ഇനി കുറച്ചു നേരം നിന്നു ഉറങ്ങിയാല്‍ മതി "
കൊള്ളാം അഭി :)
അഭിയുടെ പോസ്റ്റുകള്‍ പഴയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു

Manoraj said...

ഒരിക്കൽ ഹിന്ദി ക്ലാസ്സിൽ ടിച്ചർ ക്ലാസെടുക്കുമ്പോൾ കലക്കത്ത്‌ കുഞ്ചൻ നമ്പ്യാരായി അടുത്തിരുന്ന കൂട്ടുകാരോടൊത്ത്‌ തുള്ളൽ നടത്തിയതും ടിച്ചർ പുറത്താക്കിയതും ഓർത്തുപോയി

എറക്കാടൻ / Erakkadan said...

ആ ശീലം ഇപ്പോളുമുണ്ടോ മച്ചൂ ഓഫീസിൽ

സുമേഷ് | Sumesh Menon said...

ഹ.ഹ.ഹ. അതു നന്നായി..
:)
(കോളേജ്കാലം വിട്ടു വേറൊരു കളിയും ഇല്ലാലെ??)

അഭി said...

ശ്രീ , ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി
അപ്പൊ ഈ ഉറക്കം എന്റെ മാത്രം പ്രോബ്ലം അല്ല
അരുണ്‍ ,
അപ്പോള്‍ ഓഫീസിലും ഇതാണ് പരിപാടി അല്ലെ

Renjith,
നന്ദി മാഷെ

അഭി said...

മനോരാജ് ,
നന്ദി
എറക്കാടൻ,
ഇപ്പോഴും ഒരു ചാന്‍സ് കിട്ടിയാല്‍ കളയാറില്ല
സുമേഷ് ,
നന്ദി . പിന്നെ ഇതൊക്കെ ഉള്ളു കയ്യില്‍

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi....... aashamsakal.....

ഒഴാക്കന്‍. said...

കോളേജ് ജീവിതത്തിലെ ഒരു സംഭവം!!! i have another one which you can see in "www.ozhakkan.blogspot.com"

OAB/ഒഎബി said...

ഊണ്‍ കഴിഞ്ഞാ എനിക്കുറങ്ങണം അന്നും ഇന്നും.
കോളേജില്‍ പോയി ഉറങ്ങാനുള്ള ഭാഗ്യം/ ഗതികേട് വന്നിട്ടില്ല!

അഭി said...

ജയരാജ്‌ ,
നന്ദി മാഷെ

ഒഴാക്കന്‍.,
പോസ്റ്റ്‌ ഞാന്‍ വായിച്ചു , ലിങ്ക് തന്നതിന് നന്ദി .
OAB/ഒഎബി,
മാഷെ നന്ദി,അവിടെ പോയി ഇരുന്നു ഉറങ്ങുനത് ഒരു രസം അല്ലെ !

ഹംസ said...

ക്ലാസു റൂമില്‍ ഇരുന്ന് ഉറങ്ങുന്നതിന്‍റെ സുഖമൊന്നും വീട്ടില്‍ കട്ടിലില്‍ കിടന്നാല്‍ കിട്ടില്ല .

നല്ല ഒരു ഓര്‍മ തന്നെ

ഗീത said...

അഭീ, ഇതു വായിച്ചപ്പോള്‍ പണ്ട് കെമിസ്ട്രി ക്ലാസ്സില്‍ ഉറങ്ങാതിരിക്കാന്‍ പെട്ട പാട് ഓര്‍ത്തുപോയി. ഉച്ചക്ക് 2 പീര്യേഡ് ഒരുമിച്ച് കെമിസ്ട്രി- അതും ഒരേ ടീച്ചര്‍ തന്നെ. ടീച്ചര്‍ക്കാണെങ്കില്‍ തീരെ ശബ്ദമില്ല. എങ്ങനെ ഉറങ്ങാതിരിക്കും?

ആ അനുഭവം ഉള്ളതു കൊണ്ട് പരമാവധി ഒച്ചയില്‍ ആണ് ഞാന്‍ ക്ലാസ്സെടുക്കുക. ആരെങ്കിലും ഉറങ്ങണമെന്നാഗ്രഹിച്ചാലും പറ്റില്ല ശബ്ദ ശല്യം കൊണ്ട്.

അഭി said...

ഹംസ ,
ഇക്ക അതിന്റെ സുഖം ഒന്നു വേറെ തന്നെ

ഗീത ,
ഗീതേച്ചി സന്തോഷം , ചില ക്ലാസ്സില്‍ ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറങ്ങി പോകും .ക്ലാസ്സിലെ പിള്ളേരെ ഒനും ഉറങ്ങാന്‍ വിടാറില്ല അല്ലെ

Raman said...

Ezhuthoo iniyum kalaalaya smaranakal.

അരുണ്‍ കരിമുട്ടം said...

അപ്പോ ഉറങ്ങിയാലും പാസാകാം അല്ലേ?

ജീവി കരിവെള്ളൂർ said...

അങ്ങനെ ഉറങ്ങിവീണ്‌ മറ്റുള്ളവരുടെ ഉറക്കവും കളഞ്ഞു അല്ലെ....

Anil cheleri kumaran said...

നല്ല ടീച്ചര്‍.

(പിന്നെ, ഒരു നിര്‍ദ്ദേശം. ഈ വെളുത്ത അക്ഷരങ്ങള്‍ എന്തോ സുഖമായി തോന്നുന്നില്ല. ഒന്നു മാറ്റിപ്പിടിക്കുന്നോ.)

കൊലകൊമ്പന്‍ said...

സംഭവം കൊള്ളാം..
പക്ഷെ ഫസ്റ്റ് ചാന്‍സില്‍ തന്നെ ആ സുബ്ജെക്റ്റ് കിട്ടിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു !

സിനു said...

അരുണ്‍ കായംകുളം ചോദിച്ച അതെ ചോദ്യമാണ്
എനിക്കും ചോദിക്കാന്‍ ഉള്ളത്.
ഏതായാലും സംഭവം കലക്കിട്ടോ..

അഭി said...

Raman ,
തീര്‍ച്ചയായും ,പറയാനാണെങ്കില്‍ കുറെ ഉണ്ടേ
അരുണ്‍ കായംകുളം,
അരുണ്‍ ഏട്ടാ എന്ത് പറയാനാ , എങ്ങനെ ഒക്കെയോ പാസ്സായി .

ജീവി കരിവെള്ളൂര്‍ ,
അന്നത്തെ ദിവസം എല്ലാവരുടെയും ഉറക്കം കളഞ്ഞു

അഭി said...

കുമാരേട്ടാ,
ശരിക്കും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?.വേറെ ഏതെങ്കിലും പരിക്ഷിച്ചു നോക്കാം
കൊലകൊമ്പന്‍ ,
നന്ദി . ഒരു പ്രാവശ്യം എഴുതുനതിന്റെ കഷ്ടപാട് തന്നെ എത്രയാണ് എന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പിന്നെയും എഴുതണം എന്ന് പറഞ്ഞല്ലോ
സിനു,
അതിനു ശേഷം ഞാന്‍ മര്യാദകാരന്‍ ആയി .

വീകെ said...

ഉറക്കെമൊക്കെ കൊള്ളാം...
അക്ഷരം വെളുത്തതാണെങ്കിലും കുഴപ്പമില്ല. ഖണ്ഡിക തിരിച്ചിരുന്നെങ്കിൽ നന്നായിരുന്നു...
ഇനി ധൈര്യമായിട്ട് ഉറങ്ങിക്കോളു...

ആശംസകൾ...

Unknown said...

ചില സമയത്ത് ഉറക്കത്തെ പിടിച്ചാല്‍ കിട്ടില്ല, ചിലപ്പോള്‍ എത്ര വിളിച്ചാലും വരില്ല !!

ദൃശ്യ- INTIMATE STRANGER said...

nannayirikku abhi..
aashamsakal

അഭി said...

വി.കെ .
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും . പറഞ്ഞ കാര്യം ഇനി മുതല്‍ ശ്രദ്ധിക്കാം

തെച്ചിക്കോടന്‍ ,
ഒന്നും ഓര്‍ക്കാതെ ഉറങ്ങാന്‍ കഴിയുന്നത്‌ തന്നെ ഒരു അനുഗ്രഹം അന്ന് എന്ന് തോനുന്നു

INTIMATE STRANGER,
നന്ദി

Umesh Pilicode said...

:-)

കുട്ടന്‍ said...

പഴയ കലാലയ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോയി .........ആശംസകൾ

അഭി said...

ഉമേഷ്‌ ,
നന്ദി
കുട്ടന്‍ ,
നന്ദി

Typist | എഴുത്തുകാരി said...

ഓര്‍മ്മകളിലേക്കൊരു തിരിഞ്ഞുനോട്ടം, അല്ലേ?

Anonymous said...

ആദ്യ മായി എത്തുകയാണ്.....സന്തോഷം
കംബൈനെട് ക്ലാസ്സ്‌ ഇങ്ങിനെ ഉറക്കം തൂങ്ങി തീർക്കേണ്ടായിരുന്നു. നല്ല അനുഭവം

kambarRm said...

അഭി..
പണ്ട്‌ ക്ലാസ്സ്‌ റൂമിൽ ഇരുന്നുറങ്ങിയവർ ഇന്ന് വിവിധ സർക്കാരാപ്പീസുകളിൽ ഇരുന്നുറങ്ങുന്നത്‌ കാണാം..
"ചൊട്ടയിലെ ശീലം ചുടലവരെ " എത്ര കറക്റ്റ്‌.
..

അഭി said...

Typist | എഴുത്തുകാരി ,
ചേച്ചി കണ്ടതില്‍ സന്തോഷം.

പാലക്കുഴി ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം .

കമ്പർ ,
നന്ദി

പട്ടേപ്പാടം റാംജി said...

ഉറക്കോം നടന്നു.
മാര്‍ക്കും കിട്ടി.
ഇതില്‍പ്പരം മറ്റെന്തുവേണം.
ഓര്‍മ്മകള്‍ കൊള്ളാം.

mazhamekhangal said...

uchamayakkam kollam

അഭി said...

പട്ടേപ്പാടം റാംജി,
നന്ദി മാഷെ

mazhamekhangal,
ആദ്യമായി ഇവിടെ വന്നതിനും വായിച്ചതിനും നന്ദി

vinus said...

ഒരേ സമയം താരാട്ട് പാടുകയും എന്നാൽ ഉറങ്ങാൻ സമ്മതിക്കാത്തവരുമായ് ചില മാഷമ്മാരും ടീച്ചർമാരും ഉണ്ട് വല്ല്യ പാടാ

jayanEvoor said...

ഉറക്കം ഒരു റീചാർജിംഗ് അല്ലേ!?

നമ്മൾ തൽച്ചോർ റീചാർജ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എത്ര പറഞ്ഞാലും ഈ സാറമ്മാർ/റ്റീച്ചർമാർ മനസ്സിലാക്കുന്നില്ല!

എന്തര് ചെയ്യും!?

ഏതായാലും പാസാക്കിയല്ല്‌, ആ ടീച്ചർ.
നല്ല കാര്യം!

നിരക്ഷരൻ said...

ഞാനും കുറേ ഉറങ്ങീട്ടുണ്ട് അഭീ ക്ലാസ്സില് . പക്ഷെ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല.

കോളേജ് കാര്യങ്ങളൊക്കെ പറഞ്ഞ് ചുമ്മാ എടങ്ങേറാക്കല്ലേ :)

അഭി said...

വിനു,
ചില ക്ലാസുകളില്‍ ഇനി ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറങ്ങി പോകും
നന്ദി

jayanEvoor ,
ജയേട്ടാ നന്ദി

നിരക്ഷരന്‍,
നന്ദി മാഷെ

വല്യമ്മായി said...

നല്ല അനുഭവം,ഞാനും സ്ഥിരം ഉറങ്ങിയിട്ടുണ്ട്,പലപ്പോഴും ടീച്ചര്‍മാര്‍ ഇടയ്ക്ക് അപ്പോള്‍ പഠിപ്പിച്ച ഭാഗത്ത് നിന്ന് ചോദ്യം ചോദിച്ച് നാണം കെടുത്തിയിട്ടുണ്ട്,പക്ഷെ ഒരി‍ക്കല്‍ എഴുന്നേറ്റ് നിന്ന് ശരിയുത്തരം പറഞ്ഞ് റ്റീച്ചറെ ഞെട്ടിച്ചിട്ടുമുണ്ട് :)

Sirjan said...

njaan karuthiyath ee sangathi cheythirunna ore oru vyakthi njaam mathram aayirunnu enna. koode irikkunna palarum nalla payaru mani pole irikkumbo njaam mathram thandodinja payarmani aayirunnu class il..

ബഷീർ said...

കൊള്ളാം..:)

ഓഫീസിൽ ഇരുന്ന് ഉറങ്ങുമ്പോൾ കൂളിംഗ് ഗ്ലാ‍സ് വെക്കാൻ മറക്കരുത്.

ബഷീർ said...

OT;

ഞാൻ ആ ടൈപ്പല്ല

അഭി said...

വല്യമ്മായി ,
ആദ്യമായി ഇവിടെ കണ്ടത്തില്‍ സന്തോഷം .
എന്തായാലും ഒരിക്കലെങ്കിലും ടീച്ചറെ ഞെട്ടിക്കാന്‍ കഴിഞ്ഞല്ലോ

Sirjan ,
അത് കൊള്ളാം. നന്ദി മാഷെ ആദ്യമായി ഇവിടെ വന്നതിനും ഒരു അഭിപ്രായം അറിയിച്ചതിനും
ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
"ഞാൻ ആ ടൈപ്പല്ല" എന്ന് പറഞ്ഞത് ഞാന്‍ വിശ്വസിച്ചുട്ടോ . ന്ദി മാഷെ ആദ്യമായി ഇവിടെ വന്നതിനും ഒരു അഭിപ്രായം അറിയിച്ചതിനും

Radhika Nair said...

അഭി
ഉച്ചയുറക്കം കൊള്ളാം :-)

ഹരിശ്രീ said...

കൊള്ളാം അഭി,


അഭിയുടെ പോസ്റ്റുകള്‍ പഴയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു...

:)

Jishad Cronic said...

ആ ശീലം ഇപ്പോളുമുണ്ടോ?

അഭി said...

Radhika Nair ,
നന്ദി രാധിക
ഹരിശ്രീ,
ശ്രീ ചേട്ടാ നന്ദി ആദ്യമായി ഇവിടെ കണ്ടതിലും ഒരു അഭിപ്രായം അറിയച്ചതിനും
Jishad Cronic™,
ജിഷാദ് ഇപ്പോള്‍ ഇല്ലാട്ടോ

വെള്ളത്തൂവൽ said...

അഭി നന്നായി പറഞ്ഞു. മനസ്സിനെ 90സിൽ എത്തിച്ചു നന്ദി

Sulthan | സുൽത്താൻ said...

കൊള്ളാം അഭി,

പഴയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു...

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ

Jishad Cronic said...

വിഷു ആശംസകള്‍...

അഭി said...

വെള്ളത്തൂവൽ,
ആദ്യമായി ഇവിടെ വന്നതിനും വായിച്ചതിനും നന്ദി

Sulthan | സുൽത്താൻ,
നന്ദി മാഷെ
Jishad Cronic™,

നന്ദി

Anonymous said...

അടിപൊളി കോളെജ് ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു പോയി ആ ഉറക്കിനൊരു പ്രത്യേക സുഖമുണ്ടായിരുന്നു.... ആശംസകൾ..

അഭി said...

ഉമ്മുഅമ്മാർ,
ആദ്യമായി ഇവിടെ വന്നതിനും വായിച്ചതിനും നന്ദി

mukthaRionism said...

ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.
ഹല്ല പിന്നെ..
ഹായ് കൂയ് പൂയ്..

അഭി said...

»¦ മുഖ്‌താര്‍ ¦ udarampoyil ¦«,
നന്ദി മാഷെ

ദീപക് said...

ഞാനും പോയി പഴയ പൊയറ്റ്രി ക്ലാസ്സിലേക്ക്‌! പച്ചെങ്കി ഞമ്മ ഒറങ്ങീട്ടില്ലാട്ടോ!

Raveena Raveendran said...

കോളേജ് ജീവിതത്തിലെ ഓരോ സംഭവവും വായിക്കാന്‍ സുഖമുള്ളവയാണ് . എന്റെ ക്ലാസിലും ഉണ്ടായിരുന്നു ഉറക്കവീരന്‍മാര്‍ .
ഒരിക്കല്‍ ക്ലാസില്‍ക്കിടന്ന് ഉറങ്ങിയ ഒരു ചങ്ങാതിയോട് ഫിസിക്സ് സാര്‍ ചോദിച്ചത് "കുറച്ച് മനുഷ്യത്വത്തോടെ ഉറങ്ങിക്കൂടെ? "എന്നാണ്

അഭി said...

ദീപക് ,
ആദ്യമായി ഇവിടെ വന്നതിനും വായിച്ചതിനും നന്ദി .
Raveena Raveendran,
ഇവിടെ കണ്ടതില്‍ സന്തോഷം .

ഒരിക്കല്‍ ക്ലാസില്‍ക്കിടന്ന് ഉറങ്ങിയ ഒരു ചങ്ങാതിയോട് ഫിസിക്സ് സാര്‍ ചോദിച്ചത് "കുറച്ച് മനുഷ്യത്വത്തോടെ ഉറങ്ങിക്കൂടെ? "എന്നാണ്........അതെങ്ങനെ ആണവോ

കുഞ്ഞൂട്ടന്‍ | NiKHiL P said...

അഭീ ആദ്യമായാണ് ഇവിടെ.
സ്കൂളില് ഉച്ചക്ക് ശേഷമേ ഉറങ്ങിയിരുന്നുള്ളുവെങ്കില് ഇപ്പൊ കോളേജില്‍ എത്തിയ ശേഷം ഉറങ്ങാന്‍ അങ്ങനെ രാവിലെ-ഉച്ച ഭേദമൊന്നുമില്ല. ഉറക്കം നിര്ബാധം തുടരുന്നുണ്ടെങ്കിലും എന്നെ ഇതു വരെ ആരും 'പൊക്കി'യിട്ടില്ല.ഉറങ്ങി മടുക്കുമ്പോള്‍ ഇടക്ക് കടലാസില് നറുക്കെഴുതി കള്ളനും പോലീസും കളിക്കാറുണ്ട്.

sulekha said...

ക്ലാസ്സില്‍ കയറിയിട്ട് വേണ്ടേ ഉറങ്ങാന്‍?പക്ഷെ 3rd yearil ഉറങ്ങാന്‍ പറ്റിയില്ല.ഒരു bsc കെമിസ്ട്രി കാരന്‍ രാവിലെ തൊട്ടു വ്യ്കിട്ടു വരെ രസതന്ത്രം പടികുന്നത് ഓര്‍ത്തു നോക്ക്.ഓര്‍മകളിലേക്ക് നടത്തിയത്നു നന്ദി

വേണുഗോപാല്‍ said...

ചിലരുടെ ക്ലാസ്സില്‍ താനേ ഉറങ്ങി പോവും ...
ക്ലാസെടുക്കുന്ന രീതി ഒരു താരാട്ടായി തോന്നും ...