Thursday, May 13, 2010

മഴക്കാലം

മഴയും മഴക്കാലവും എന്നും നമുക്കു പ്രിയപെട്ടവയാണ്.................
വേനല്‍ മഴ തുടങ്ങി കഴിഞ്ഞു.......................

കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് ഒരു ഹരമായിരുന്നു . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് . ഇറയതെക്ക് കാലും നീട്ടി മഴവെള്ളം കാലില്‍ തട്ടി തെറിപ്പിക്കുക ആയിരുന്നു മഴയുള്ള സമയത്തെ പ്രധാനപരിപാടി ( അമ്മയുടെ അടുത്തുനിന്നും ഇഷ്ടംപോലെ തല്ലും കൊളളും).
നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും . വീടിന്റെ മുന്നില്‍ കൂടി തന്നെ ഒഴുകുന്ന ഒരു തോടുണ്ട് അത് കഴിഞ്ഞാല്‍ പാടം .മഴക്കാലം ആകുമ്പോ ഈ തോടും പാടവും നിറഞ്ഞൊഴുകും . അന്ന് ഈ തോടിനു പാലം ഇല്ലാത്തതിനാല്‍ ഫുള്‍ ആയി നിറഞ്ഞു കവിഞ്ഞിരിക്കുക ആണെങ്ങില്‍ ഞങ്ങളെ സ്കൂളില്‍ വിടാന്‍ പേടി ആയിരുന്നു . രാവിലെ അമ്മയോ അമ്മായിയോ ഞങ്ങളെ ഓരോരുത്തരെ ആയി തോടും പാടവും കടത്തി അപ്പുറത്ത് കൊണ്ട് പോയി വിടും . പിന്നെ വൈകുനേരം ഞങ്ങള്‍ തിരിച്ചു വരുമ്പോഴേക്കും തന്നെ ആരെങ്കിലും അവിടെ നില്കുന്നുണ്ടാകും. വെള്ളം ഒരു പാട് നിറഞ്ഞാല്‍ ഈ പരിപാടിയും നടക്കാറില്ല അപ്പോള്‍ ഒന്നുകില്‍ ആ ദിവസങ്ങളില്‍ സ്കൂളില്‍ വിടില്ല അല്ലെങ്ങില്‍ വീട്ടില്‍ നിന്നും കുറെ ദൂരം നടന്നാല്‍ ഉള്ള ഒരു പാലം വഴി അപ്പുറം കടക്കാം . പിന്നീടു ബാക്കി കൂടി നടന്നു സ്കൂള്‍ എത്തുമ്പോഴേക്കും ഒരു സമയം ആകും .
നല്ല തെളിഞ്ഞ വെള്ളം ആയിരിക്കും മഴ പെയ്തു കുറെ ആകുമ്പോ... ആ വെള്ളത്തില്‍ തിമിര്‍ത്തു ആടിയ ബാല്യം ആയിരുന്നു ഞങ്ങളുടെ....തൊടിയിലുടെ ഒഴുകി വന്നു തോട് പോലെ ഞങ്ങളുടെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന ആ തെളി നീരില്‍ ചെറിയ മീനുകളെ നോക്കി ആസ്വദിച്ച കുട്ടിക്കാലം... ...
ഈ തോടിനും അപ്പുറത്തായിരുന്നു ഞങ്ങളുടെ പാടം . മിക്കസമയത്തും ഈ മഴ സമയത്തായിരിക്കും കൊയ്ത്തു വരിക . കുറെ ആളുകള്‍ ഉണ്ടാകും കൊയ്യാന്‍, മിക്കപ്പോഴും വൈകുനേരം വരെ കൊയ്ത കറ്റ ചുരുട്ടുകള്‍ ( നെല്ല് ചെറുതായി കൊയ്ത്തു കെട്ടുനതിനെ ആണ് ഇങ്ങനെ പറയുന്നത് ) കൊണ്ടുവരാന്‍
പറ്റാതെ പാടത്തു തന്നെ കിടക്കുന്നുണ്ടാകും . രാത്രി വീണ്ടും മഴ പെയ്യുമ്പോള്‍ ഇത് മുഴുവന്‍ ഒഴുകി പോകും . കുറെ ഒക്കെ താഴെ കണ്ടങ്ങളില്‍ നിന്നും കിട്ടും ബാക്കി ഒക്കെ പോകും .
നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന തോട്ടിലുടെ കറ്റ തലയില് വെച്ച് വരുന്ന കാഴ്ച ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാകും. പലപ്പോഴും രസകരമായ സംഭവങ്ങളും ഉണ്ടാകും . വെള്ളത്തിന്റെ ഒഴുക്കില്‍ വീഴുനതും , കറ്റ വെള്ളത്തില്‍ പോകുനതും എല്ലാം ആലോചിക്കുമ്പോള്‍ ഇപ്പോള്‍ തമാശ ആണ്

തിമര്‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാന്‍, മിന്നല്‍ കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു

ഇപ്പോള്‍ ബാംഗ്ലൂര്‍ മഴപെയുമ്പോള്‍ നോക്കി നില്കാറുണ്ട് , വേറെ പണി ഒന്നും ഇല്ലെങ്ങില്‍ . പക്ഷെ മഴയത് നടക്കാന്‍ ഉള്ള ഇഷ്ടം ഇവിടെ വന്നതോട് കൂടി ഇല്ലാതായി . മഴ കഴിഞ്ഞാല്‍ പോലും പിന്നെ കുറെ നേരത്തേക്ക് റോഡില്‍ നടക്കേണ്ട കാര്യം ആലോചിക്കേണ്ട .എവിടെയോ കേട്ട ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു

"അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രം

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."
........................................
.................
..അതെ മഴ ഒരു കനിവാണ് .
ആ മഴയും മഴക്കാലവും,ദൂരെയാണെങ്കിലും ഇന്നും എന്റെ ഓര്‍മകളില് തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു.................

Thursday, February 11, 2010

ഉച്ചയുറക്കം

കോളേജ് ജീവിതത്തിലെ ഒരു സംഭവം ആണ് . സെക്കന്റ്‌ ഇയര്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . പോയട്രി ആണ് വിഷയം . ഇത്രയും ബോര്‍ ആയ വേറെ ഒരു ക്ലാസും ഉണ്ടാകും എന്ന് തോന്നുനില്ല . ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റ്റ് എന്ന ഒരു ഒമാനപേരും വെച്ച് പിള്ളേരെ ക്ലാസ്സില്‍ കേറ്റാന്‍ ഉള്ള പുതിയ പരിപാടി ഇംഗ്ലീഷ് ക്ലാസ്സിലും തുടങ്ങിയ വര്‍ഷം.
സംഭവം ബോര്‍ പരിപാടി ആണെങ്കിലും ഈ ക്ലാസ്സില്‍ അകെ ഒരു ആശ്വാസം ഉള്ളത് ഇത് കംബൈനെട് ക്ലാസ്സ്‌ ആണ് എന്നുള്ളതാണ് .B.Sc. ക്ലാസ്സിലെ സുന്ദരികുട്ടികള്‍ ഒക്കെ ഞങ്ങളുടെ ക്ലാസില്‍ ഇരുനാണ് ഇംഗ്ലീഷ് പഠിത്തം . ടീച്ചര്‍ക്ക്‌ ആണെങ്ങില്‍ ബുദ്ധിമുട്ടും കുറവാണു ഞങ്ങള്‍ക്ക് ആണെങ്ങില്‍ എങ്ങനെ എങ്കിലും ഒരു മണിക്കൂര്‍ തള്ളി നീക്കുകയും ചെയ്യാം
അത് പോലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . ഉച്ചക്ക് ആദ്യത്തെ പീരീഡ്‌. ഊണൊക്കെ കഴിഞ്ഞു നല്ല ഉറങ്ങാന്‍ പറ്റിയ സമയം. പതിവ് പോലെ എല്ലാവരും എത്തിയിട്ടുണ്ട് , വന്ന ഉടനെ തന്നെ ടീച്ചര്‍ അറ്റെണ്ടാന്‍സ് എടുക്കുക എന്ന പരിപാടി കഴിച്ചു . അതാണ് ഞങ്ങള്‍ ആഗ്രഹിക്കുനതും . ക്ലാസ്സ്‌ തുടങ്ങി ...
ചെറുതായി മഴ ചാറുനത് കൊണ്ട് നല്ല തണുപ്പും,എനിക്കാണെങ്കില്‍ നല്ല ഉറക്കം വരുന്നുണ്ട് .മൂന്ന് വരികളില്‍ അറ്റത്തെ വരിയില്‍ ആണ് ഇരിക്കിനത് . എല്ലാവരും ചെറുതായി ഉറങ്ങി തുടങ്ങിയിരിക്കുന്നു . ക്ലാസ്സില്‍ വളരെ നിശബ്ധത,ടീച്ചര്‍ ശ്രദ്ധിക്കാന്‍ വഴിയില്ല എന്നുതോനിയതിനാല്‍ ഒന്ന് ഉറങ്ങാം എന്ന് വിചാരിച്ചു പതുക്കെ " പട്ടരുടെ " മറവില്‍ തലയ്ക്കു കയ്യും കൊടുത്തു ഉറക്കം തുടങ്ങി . എത്ര നേരം ഉറങ്ങി എന്നൊനും അറിയില്ല , പക്ഷെ ക്ലാസ്സില്‍ ആണ് എന്ന് മറന്നു പോയി . നല്ല ഉറക്കത്തിനു ഇടക്ക് തലക്കു വെച്ച കൈ അറിയാതെ മാറി പോയി .തല വന്നു ഡിസ്കില്‍ ഇടിച്ചപോള്‍ ആണ് ബോധം വന്നത് . അകെ നിശബ്ധത ആയതിനാല്‍ ശബ്ദം എല്ലാവരും കേട്ടു.കാര്യം എല്ലാവരും ഉറങ്ങുക ആയിരുന്നു എങ്കിലും ദുഷ്ടന്‍ മാര്‍ എല്ലാവരും കളിയാക്കി ചിരിച്ചു . ടീച്ചര്‍ എഴുനേറ്റു നില്‍ക്കാനും പറഞ്ഞു,എന്നിട്ട് ഒരു ഒരു കമന്റും "ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.ഇനി കുറച്ചു നേരം നിന്നു ഉറങ്ങിയാല്‍ മതി " .ഞാന്‍ അകെ ചമ്മി നാശമായി ,ക്ലാസ്സു കഴിയുനത് വരെ നിന്നു.അതോടു കൂടി ഒന്ന് ഉറപ്പായി ,എനിക്ക് ഇന്റെര്‍ണല്‍ ഫുള്‍ ഉറപ്പിക്കാം എന്ന് .
പിന്നെ ഏതു ക്ലാസ്സില്‍ ഉറങ്ങിയാലും,ഇംഗ്ലീഷ് ക്ലാസ്സില്‍ ഉറങ്ങാറില്ല . എന്റെ ഭാഗ്യം ,ടീച്ചര്‍ എന്തായാലും മാര്‍ക്കൊക്കെ തന്നു . ഫസ്റ്റ് ചാന്‍സില്‍ തന്നെ ആ സുബ്ജെക്റ്റ് കിട്ടുകയും ചെയ്തു .

Thursday, January 21, 2010

കലാലയ സ്മരണകള്‍

ശ്രീകൃഷ്ണപുരം വി .ടി .ബി . കോളേജില്‍ ആയിരുന്നു ഞാന്‍ ഡിഗ്രിക്ക് പഠിച്ചത് .പ്ലസ്‌ ടു ആയിരുന്നതിനാല്‍ അത് വരെ പറഞ്ഞുകേട്ടു മാത്രം ഉള്ള കോളേജ് ജീവതിലേക്ക് ഒരു ജിജ്ഞാസയോടെ ആയിരുന്നു കാലെടുത്തു വെച്ചത് .
വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് ഇവിടുത്തെ . മെയിന്‍ റോഡില്‍ നിന്നും ഒനുഒന്നര കിലോമെറെരെ ദൂരത്തില്‍ ഒരു കുന്നിന്റെ മുകളില്‍ ആണ് കോളേജ് . ആ കുന്നിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ അടുത്തുള്ള ഒരു വിധം സ്ഥലങ്ങള്‍ എല്ലാം കാണാന്‍ പറ്റും .
കോളേജിന്റെ മുന്നിലെ പടിപുരയാണ് ഇവിടുത്തെ ഒരു പ്രത്യകത. അതിലും ഒരു രസം ഉണ്ട് , പുറത്തു നിന്നും നോക്കിയാല്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണ് എന്നേ ആര്‍ക്കും തോന്നു , അങനെ ആണ് അത് പണിതിരിക്കുനത്. ആദ്യ ദിവസം അല്പം നേരത്തെ എത്തിയ ഞാന്‍ ഒന്ന്‍ പരുങ്ങി വാതില്‍ അടച്ചിരിക്കുനതിനാല്‍ എങ്ങനെ ഉള്ളില്‍ കയറും എന്നറിയാതെ , മതില്‍ ചാടി ആണെങ്കില്‍ അധികം പരിചയം ഇല്ല താനും . പിന്നെ ആണ് മനസിലായത് വാതില്‍ പോലെ ഉള്ളത് ഒരു ചുമരന്
അതിനോട് ചേര്‍ന്ന് രണ്ടു സൈഡില്‍ കൂടിയും ഉള്ള വഴിയില്‍ കൂടെയാണ് കയറുന്നത് . കോളേജിലെ സീനിയര്‍ ചേട്ടന്‍ മാരുടെ സങ്കേതമാണ് ഇവിടം . പുതുതായി ജോയിന്‍ ചെയ്യുന്ന ജൂനിയര്‍ കുട്ടികളെ ഒക്കെ ഇവിടെ ഇരുന്നാണ് പരിച്ചയപെടല്‍ പിന്നെ കോളേജിലെ ഒറ്റ പെണ്‍ പിള്ളേരെ പോലും വിടാതെ വായില്‍ നോക്കാന്‍ പറ്റിയ സ്ഥലം ആണ്
വണ്ടികള്‍ പോകാന്‍ വേറെ വഴി ഉണ്ടെങ്കിലും കൂടുതലും ഈ പടിപുരയില്‍ കൂടി ആണ് എല്ലാവരും നടക്കുനതു .

ഇവിടുത്തെ "ആല്‍മാവാണ് " വേറെ ഒരു പ്രത്യകത . ഈ മരത്തിന്റെ ഒരു ശാഖ ആല്‍മരവും മറ്റൊരു ശാഖ ഒരു മാവും ആണ് .വേറെ പണി ഒന്നും ഇല്ലെങ്ങില്‍ ഇതിന്റെ ചോട്ടില്‍ പോയി ഇരിക്കാന്‍ നല്ല രസം ആണ് . മാങ്ങാ ഉണ്ടാകുന്ന സമയം ആണെങ്കില്‍ മാങ്ങാ പൊട്ടിച്ചു തിന്നുകയും ആവാം ( മലയാളം സര്‍ കാണരുത് എന്ന് മാത്രം )
മലമുകളില്‍ ആയതിനാല്‍ , ക്ലാസ്സിന്റെ ഉള്ളില്‍ ഇരുനാല്‍ തന്നെ മയില്‍ പോലെ ഉള്ള പക്ഷികളെ ഒക്കെ കാണാന്‍ പറ്റും . ബോറെന്‍ ക്ലാസുകള്‍ ആണെങ്കില്‍ ഇത് നോക്കിയിരുന്നു സമയം കഴിക്കും .
രണ്ടു മൂന്ന് P.G. കോഴ്സ് പിന്നെ അഞ്ചോളം ഡിഗ്രി കോഴ്സ് അത്രയേ ഉള്ളു . അതുകൊണ്ട് തന്നെ പരസ്പരം എല്ലാവര്ക്കും അറിയാം. ഇതുകൊണ്ട് കുറെ ഗുണം ഉണ്ടെകിലും , ക്ലാസ്സ്‌ കട്ട്‌ ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഒന്നും ഇത് അത്ര നല്ലതല്ല .
അമ്പതു പേരായിരുന്നു ഞങളുടെ ക്ലാസില്‍ .ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ തന്നെ , ഒരു സുഹ്രതുവലയം ഉണ്ടാക്കാന്‍ കഴിഞ്ഞു . ഇപ്പോഴും ഇത് തുടരുനുണ്ട് . പുതിയ കോഴ്സ് ആയതിനാല്‍ , പഠനം തുടക്കത്തില്‍ ബുദ്ധിമുട്ട് തന്നെ ആയിരുന്നു .പക്ഷെ മൂന്നുവര്‍ഷം ശരിക്കും സന്തോഷകരമായിരുന്നു .
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കുറച്ചു വൈകിയാല്‍ , അകെ ഉള്ള പാരിജാതം അങ്ങ് പോകും . പിന്നെ മെയിന്‍ റോഡില്‍ ഇറങ്ങി നടക്കുക മാത്രമ്മേ വഴിയുള്ളൂ . ആദ്യം ഇത് ഒരു ബുധിമുട്ടയിരുനുവെങ്കിലും പിന്നീടു ഞങള്‍ ബസില്‍ പോകാതെ കത്ത് നിനൂ എല്ലാവരും കൂടി നടന്നു മാത്രമായിരുന്നു പോക്ക് . രാവിലെയും വൈകിട്ടും ഇത് ഒരു പതിവായിരുന്നു

ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച ഈ കോളേജ് , ഇവിടുത്തെ അധ്യാപകര്‍ ,കാന്റീനിലെ ശിവേട്ടന്‍ ,മണി , പിന്നെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഒന്നും ഒരിക്കലും മറക്കാന്‍ പറ്റാത്തത് ആണ്