ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്. ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ് ഇതിലൂടെ. ഏറിയാല്‍ ഒരു 1000 ജനങ്ങള്‍ മാത്രം ഉള്ള ഒരു മനോഹര ഗ്രാമം - പാലക്കാടു നിന്നും ഏതാണ്ട് 30കിലോമീറ്റര്‍ മാറി ചെര്‍പ്പുളശ്ശേരി റൂട്ടില്‍ കോങ്ങാട് എന്ന ചെറിയ ടൌണിനോട് ചേര്‍ന്ന് കിടക്കുന്ന ത്രിപ്പലമുണ്ട എന്ന ഒരു കൊച്ചു ഗ്രാമം . നാലു വശവും പാടങ്ങളും നടുക്ക് ഒരു ക്ഷേത്രവും - അതാണ് ഇവിടുത്തെ പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം.
ഒരു റോഡ് എന്നുള്ളത് അവിടുത്തെ എന്നത്തേയും ഒരു സ്വപ്നമായിരുന്നു.( ഈ സ്വപ്നം കഴിഞ്ഞ വര്‍ഷം പൂവണിഞ്ഞു എന്ന് പറയാം പക്ഷെ ഒരു ബസ് ആ വഴിയിലുടെ എന്നാണ് എന്ന് ദൈവത്തിനു പോലും അറിയാത്ത ഒരു കാര്യമായിരിക്കും ).
ഇവിടുത്തെ ഒരു ദിവസം എന്താണ്ട് രാവിലെ നാലുമണിയോടെ ആരംഭിക്കുന്നു. അമ്പലത്തിലെ സുപ്രഭാതം കേട്ടുകൊണ്ടായിരിക്കും അത് . എല്ലാ വീട്ടിലും പശു ഉള്ളതിനാല്‍ അതിനെ കറന്ന്, പാല്‍ രണ്ടു കിലോമീറ്റര്‍ അകലെ ഉള്ള പാല്‍ സോസൈറ്റിയില്‍ എത്തിക്കുന്നു. (ഏതാനും മാസങ്ങള്‍ക്കു മുമ്പ് മില്‍മയുടെ ഒരു യുണിറ്റ് ഇവിടെ തുടങ്ങി എന്നുള്ളതും ഇവിടുത്തെ വികസനത്തിന്റെ ഒരു ലക്ഷണമായി പറയാം ). ഈ പാല്‍ സൊസൈറ്റി ആണ് ഇവിടുത്തെ പ്രധാന വാര്‍ത്ത മിനിമയ മാര്‍ഗ്ഗം എന്ന് പറയാം ലോകത്തില്‍ നടക്കുന്ന സകല കര്യങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യും
ഗ്രാമത്തിന്റെ നടുക്കായി ആണ് അമ്പലം ഉള്ളത്. ഇതിനെ ചുറ്റി വീടുകള്‍... അതിനും അപ്പുറത്ത് ചുറ്റി വളഞ്ഞു കിടക്കുന്ന തോടാണ്. ഇതിനും അപ്പുറം ഉള്ള നെല്‍ വയലുകള്‍ ആണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗ്ഗം. ഈ അമ്പലം സ്വയംഭൂവായ ഒരു ശിവക്ഷേത്രമാണ്. ഇവിടുത്തെ ശിവരാത്രി വളരെ പ്രധാനമാണ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ശ്രിവരാത്രി ഉത്സവം. ത്രിപ്പലമുണ്ട എന്നാ ഈ പേരിന്റെ പിന്നിലും ഒരു കഥയുണ്ട് . താഴ്ന്ന ജാതിയില്‍ പെട്ട ഒരു പാവം സ്ത്രീ പുല്ലരിയാന്‍ പോയപ്പോള്‍ ഒരു കല്ല് കണ്ടു എന്നും അവരുടെ കയിലുണ്ടയിരുന അരിവാള്‍ ആ കല്ലില്‍ ഉരച്ചപ്പോള്‍ ചോര വന്നു എന്നും അതുകണ്ട ആ സ്ത്രീ പേടിച്ചു ഓടുമ്പോള്‍ തുപ്പി കൊണ്ടു "തു മുന്‍ടെയ് "എന്ന് പറഞ്ഞത്രേ. അത് പിന്നീട് ത്രിപ്പലമുണ്ട ആയതാണ് എന്ന് പറയുന്നു.
ഇവിടെ ഒരു പ്രൈമറി സ്കൂള്‍ ഉണ്ട് അതുകഴിഞ്ഞാല്‍ അപ്പര്‍ പ്രൈമറി സ്കൂളിനായി ഏതാണ്ട് 2.5km നടക്കണം , പിന്നേ ഹൈ സ്കൂളില്‍ പോകണമെങ്കിലും ഇത്രയം ദൂരം നടക്കണം . മഴക്കാലത്താണെങ്കില്‍ അടുത്തുള്ള തോട് നിറഞ്ഞാല്‍ പിന്നെ അപ്പുറത്ത് പോകണമെങ്കില്‍ ഈ പറഞ്ഞതിന്റെ ഇരട്ടി നടക്കണം. ഇന്നും ഇത്രയും ദൂരം നടന്നു പോകുന്നവരുണ്ട് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതൊരു അത്ഭുതമായിരിക്കും
കുറെ ഒക്കെ വികസനം ആയെങ്കിലും ഇന്നും ഒരു തനി നാടന്‍ പ്രദേശമാണിത്. ഞാന്‍ ഒരു പാടു ഇഷ്ടപെടുന്ന എന്റെ ഗ്രാമം
അഭി