ശ്രീകൃഷ്ണപുരം വി .ടി .ബി . കോളേജില്‍ ആയിരുന്നു ഞാന്‍ ഡിഗ്രിക്ക് പഠിച്ചത് .പ്ലസ് ടു ആയിരുന്നതിനാല്‍ അത് വരെ പറഞ്ഞുകേട്ടു മാത്രം ഉള്ള കോളേജ് ജീവതിലേക്ക് ഒരു ജിജ്ഞാസയോടെ ആയിരുന്നു കാലെടുത്തു വെച്ചത് .
വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് ഇവിടുത്തെ . മെയിന്‍ റോഡില്‍ നിന്നും ഒനുഒന്നര കിലോമെറെരെ ദൂരത്തില്‍ ഒരു കുന്നിന്റെ മുകളില്‍ ആണ് കോളേജ് . ആ കുന്നിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ അടുത്തുള്ള ഒരു വിധം സ്ഥലങ്ങള്‍ എല്ലാം കാണാന്‍ പറ്റും .
കോളേജിന്റെ മുന്നിലെ പടിപുരയാണ് ഇവിടുത്തെ ഒരു പ്രത്യകത. അതിലും ഒരു രസം ഉണ്ട് , പുറത്തു നിന്നും നോക്കിയാല്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണ് എന്നേ ആര്‍ക്കും തോന്നു , അങനെ ആണ് അത് പണിതിരിക്കുനത്. ആദ്യ ദിവസം അല്പം നേരത്തെ എത്തിയ ഞാന്‍ ഒന്ന്‍ പരുങ്ങി വാതില്‍ അടച്ചിരിക്കുനതിനാല്‍ എങ്ങനെ ഉള്ളില്‍ കയറും എന്നറിയാതെ , മതില്‍ ചാടി ആണെങ്കില്‍ അധികം പരിചയം ഇല്ല താനും . പിന്നെ ആണ് മനസിലായത് വാതില്‍ പോലെ ഉള്ളത് ഒരു ചുമരന്
അതിനോട് ചേര്‍ന്ന് രണ്ടു സൈഡില്‍ കൂടിയും ഉള്ള വഴിയില്‍ കൂടെയാണ് കയറുന്നത് . കോളേജിലെ സീനിയര്‍ ചേട്ടന്‍ മാരുടെ സങ്കേതമാണ് ഇവിടം . പുതുതായി ജോയിന്‍ ചെയ്യുന്ന ജൂനിയര്‍ കുട്ടികളെ ഒക്കെ ഇവിടെ ഇരുന്നാണ് പരിച്ചയപെടല്‍ പിന്നെ കോളേജിലെ ഒറ്റ പെണ്‍ പിള്ളേരെ പോലും വിടാതെ വായില്‍ നോക്കാന്‍ പറ്റിയ സ്ഥലം ആണ്
വണ്ടികള്‍ പോകാന്‍ വേറെ വഴി ഉണ്ടെങ്കിലും കൂടുതലും ഈ പടിപുരയില്‍ കൂടി ആണ് എല്ലാവരും നടക്കുനതു .
ഇവിടുത്തെ "ആല്‍മാവാണ് " വേറെ ഒരു പ്രത്യകത . ഈ മരത്തിന്റെ ഒരു ശാഖ ആല്‍മരവും മറ്റൊരു ശാഖ ഒരു മാവും ആണ് .വേറെ പണി ഒന്നും ഇല്ലെങ്ങില്‍ ഇതിന്റെ ചോട്ടില്‍ പോയി ഇരിക്കാന്‍ നല്ല രസം ആണ് . മാങ്ങാ ഉണ്ടാകുന്ന സമയം ആണെങ്കില്‍ മാങ്ങാ പൊട്ടിച്ചു തിന്നുകയും ആവാം ( മലയാളം സര്‍ കാണരുത് എന്ന് മാത്രം )
മലമുകളില്‍ ആയതിനാല്‍ , ക്ലാസ്സിന്റെ ഉള്ളില്‍ ഇരുനാല്‍ തന്നെ മയില്‍ പോലെ ഉള്ള പക്ഷികളെ ഒക്കെ കാണാന്‍ പറ്റും . ബോറെന്‍ ക്ലാസുകള്‍ ആണെങ്കില്‍ ഇത് നോക്കിയിരുന്നു സമയം കഴിക്കും .
രണ്ടു മൂന്ന് P.G. കോഴ്സ് പിന്നെ അഞ്ചോളം ഡിഗ്രി കോഴ്സ് അത്രയേ ഉള്ളു . അതുകൊണ്ട് തന്നെ പരസ്പരം എല്ലാവര്ക്കും അറിയാം. ഇതുകൊണ്ട് കുറെ ഗുണം ഉണ്ടെകിലും , ക്ലാസ്സ് കട്ട് ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഒന്നും ഇത് അത്ര നല്ലതല്ല .
അമ്പതു പേരായിരുന്നു ഞങളുടെ ക്ലാസില്‍ .ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ തന്നെ , ഒരു സുഹ്രതുവലയം ഉണ്ടാക്കാന്‍ കഴിഞ്ഞു . ഇപ്പോഴും ഇത് തുടരുനുണ്ട് . പുതിയ കോഴ്സ് ആയതിനാല്‍ , പഠനം തുടക്കത്തില്‍ ബുദ്ധിമുട്ട് തന്നെ ആയിരുന്നു .പക്ഷെ മൂന്നുവര്‍ഷം ശരിക്കും സന്തോഷകരമായിരുന്നു .
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കുറച്ചു വൈകിയാല്‍ , അകെ ഉള്ള പാരിജാതം അങ്ങ് പോകും . പിന്നെ മെയിന്‍ റോഡില്‍ ഇറങ്ങി നടക്കുക മാത്രമ്മേ വഴിയുള്ളൂ . ആദ്യം ഇത് ഒരു ബുധിമുട്ടയിരുനുവെങ്കിലും പിന്നീടു ഞങള്‍ ബസില്‍ പോകാതെ കത്ത് നിനൂ എല്ലാവരും കൂടി നടന്നു മാത്രമായിരുന്നു പോക്ക് . രാവിലെയും വൈകിട്ടും ഇത് ഒരു പതിവായിരുന്നു
ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച ഈ കോളേജ് , ഇവിടുത്തെ അധ്യാപകര്‍ ,കാന്റീനിലെ ശിവേട്ടന്‍ ,മണി , പിന്നെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഒന്നും ഒരിക്കലും മറക്കാന്‍ പറ്റാത്തത് ആണ്