ശ്രീകൃഷ്ണപുരം വി .ടി .ബി . കോളേജില്‍ ആയിരുന്നു ഞാന്‍ ഡിഗ്രിക്ക് പഠിച്ചത് .പ്ലസ് ടു ആയിരുന്നതിനാല്‍ അത് വരെ പറഞ്ഞുകേട്ടു മാത്രം ഉള്ള കോളേജ് ജീവതിലേക്ക് ഒരു ജിജ്ഞാസയോടെ ആയിരുന്നു കാലെടുത്തു വെച്ചത് .
വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് ഇവിടുത്തെ . മെയിന്‍ റോഡില്‍ നിന്നും ഒനുഒന്നര കിലോമെറെരെ ദൂരത്തില്‍ ഒരു കുന്നിന്റെ മുകളില്‍ ആണ് കോളേജ് . ആ കുന്നിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ അടുത്തുള്ള ഒരു വിധം സ്ഥലങ്ങള്‍ എല്ലാം കാണാന്‍ പറ്റും .
കോളേജിന്റെ മുന്നിലെ പടിപുരയാണ് ഇവിടുത്തെ ഒരു പ്രത്യകത. അതിലും ഒരു രസം ഉണ്ട് , പുറത്തു നിന്നും നോക്കിയാല്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണ് എന്നേ ആര്‍ക്കും തോന്നു , അങനെ ആണ് അത് പണിതിരിക്കുനത്. ആദ്യ ദിവസം അല്പം നേരത്തെ എത്തിയ ഞാന്‍ ഒന്ന് പരുങ്ങി വാതില്‍ അടച്ചിരിക്കുനതിനാല് എങ്ങനെ ഉള്ളില്‍ കയറും എന്നറിയാതെ , മതില് ചാടി ആണെങ്കില്‍ അധികം പരിചയം ഇല്ല താനും . പിന്നെ ആണ് മനസിലായത് വാതില്‍ പോലെ ഉള്ളത് ഒരു ചുമരന്
അതിനോട് ചേര്‍ന്ന് രണ്ടു സൈഡില്‍ കൂടിയും ഉള്ള വഴിയില്‍ കൂടെയാണ് കയറുന്നത് . കോളേജിലെ സീനിയര്‍ ചേട്ടന് മാരുടെ സങ്കേതമാണ് ഇവിടം . പുതുതായി ജോയിന്‍ ചെയ്യുന്ന ജൂനിയര്‍ കുട്ടികളെ ഒക്കെ ഇവിടെ ഇരുന്നാണ് പരിച്ചയപെടല്‍ പിന്നെ കോളേജിലെ ഒറ്റ പെണ് പിള്ളേരെ പോലും വിടാതെ വായില്‍ നോക്കാന്‍ പറ്റിയ സ്ഥലം ആണ്
വണ്ടികള്‍ പോകാന്‍ വേറെ വഴി ഉണ്ടെങ്കിലും കൂടുതലും ഈ പടിപുരയില്‍ കൂടി ആണ് എല്ലാവരും നടക്കുനതു .
ഇവിടുത്തെ "ആല്മാവാണ് " വേറെ ഒരു പ്രത്യകത . ഈ മരത്തിന്റെ ഒരു ശാഖ ആല്‍മരവും മറ്റൊരു ശാഖ ഒരു മാവും ആണ് .വേറെ പണി ഒന്നും ഇല്ലെങ്ങില്‍ ഇതിന്റെ ചോട്ടില് പോയി ഇരിക്കാന്‍ നല്ല രസം ആണ് . മാങ്ങാ ഉണ്ടാകുന്ന സമയം ആണെങ്കില്‍ മാങ്ങാ പൊട്ടിച്ചു തിന്നുകയും ആവാം ( മലയാളം സര് കാണരുത് എന്ന് മാത്രം )
മലമുകളില്‍ ആയതിനാല്‍ , ക്ലാസ്സിന്റെ ഉള്ളില്‍ ഇരുനാല് തന്നെ മയില്‍ പോലെ ഉള്ള പക്ഷികളെ ഒക്കെ കാണാന്‍ പറ്റും . ബോറെന്‍ ക്ലാസുകള്‍ ആണെങ്കില്‍ ഇത് നോക്കിയിരുന്നു സമയം കഴിക്കും .
രണ്ടു മൂന്ന് P.G. കോഴ്സ് പിന്നെ അഞ്ചോളം ഡിഗ്രി കോഴ്സ് അത്രയേ ഉള്ളു . അതുകൊണ്ട് തന്നെ പരസ്പരം എല്ലാവര്ക്കും അറിയാം. ഇതുകൊണ്ട് കുറെ ഗുണം ഉണ്ടെകിലും , ക്ലാസ്സ് കട്ട് ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഒന്നും ഇത് അത്ര നല്ലതല്ല .
അമ്പതു പേരായിരുന്നു ഞങളുടെ ക്ലാസില്‍ .ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ തന്നെ , ഒരു സുഹ്രതുവലയം ഉണ്ടാക്കാന്‍ കഴിഞ്ഞു . ഇപ്പോഴും ഇത് തുടരുനുണ്ട് . പുതിയ കോഴ്സ് ആയതിനാല്‍ , പഠനം തുടക്കത്തില്‍ ബുദ്ധിമുട്ട് തന്നെ ആയിരുന്നു .പക്ഷെ മൂന്നുവര്‍ഷം ശരിക്കും സന്തോഷകരമായിരുന്നു .
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കുറച്ചു വൈകിയാല്‍ , അകെ ഉള്ള പാരിജാതം അങ്ങ് പോകും . പിന്നെ മെയിന്‍ റോഡില്‍ ഇറങ്ങി നടക്കുക മാത്രമ്മേ വഴിയുള്ളൂ . ആദ്യം ഇത് ഒരു ബുധിമുട്ടയിരുനുവെങ്കിലും പിന്നീടു ഞങള്‍ ബസില്‍ പോകാതെ കത്ത് നിനൂ എല്ലാവരും കൂടി നടന്നു മാത്രമായിരുന്നു പോക്ക് . രാവിലെയും വൈകിട്ടും ഇത് ഒരു പതിവായിരുന്നു
ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച ഈ കോളേജ് , ഇവിടുത്തെ അധ്യാപകര്‍ ,കാന്റീനിലെ ശിവേട്ടന് ,മണി , പിന്നെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഒന്നും ഒരിക്കലും മറക്കാന്‍ പറ്റാത്തത് ആണ്
33 comments:
കോളേജ് ജീവിതം ഒരു പക്ഷെ ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒന്നായിരിക്കും . എന്റെ പ്രിയപ്പെട്ട കോളേജ് , പാലക്കാട് ശ്രീകൃഷ്ണപുരം വി . ടി . ഭട്ടതിരിപ്പാട് കോളേജ്
കലാലയ ജീവിതം എല്ലാവര്ക്കും മധുരിയ്ക്കുന്ന ഓര്‍മ്മകളായിരിയ്ക്കും അല്ലേ?
നടന്നു പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ഞങ്ങളുടെ തഞ്ചാവൂര്‍ പഠനകാലവും ഓര്‍ത്തു. ലോക്കല്‍ ബസ്സുകള്‍ വളരെ വിരളമായിരുന്ന ആ റൂട്ടില്‍ പലപ്പോഴും ലോറിക്കാരുടെയും പാല്വണ്ടികളുടേയും മറ്റും കാരുണ്യത്തിലാണ് വീടു പറ്റിയിരുന്നത്.(അന്നത്തെ ഒരു ലിഫ്റ്റ് യാത്ര ഒരിയ്ക്കലും മറക്കാനാകില്ല) പലപ്പോഴും ഞങ്ങള്‍ പത്തു പതിനഞ്ചു പേര് ചേര്‍ന്ന് അങ്ങ് നടക്കും - നാലു കിലോമീറ്റര്‍... ആ സംഭവം ഓര്‍മ്മിപ്പിച്ചു.
നല്ല ഒരു ഓര്മ തന്നെ
ആശംസകള്‍
ശരിക്കും എന്നെ കോളേജ് കാലത്തേക്ക് കൂട്ടി കൊണ്ട് പോയി
പഠനകാലത്ത് ഈ തലവേദന എങ്ങിനെയെങ്കിലും കഴിഞ്ഞാൽ മതിയെന്നാണു. ഇപ്പോളോർക്കുമ്പോളാ ഒ.എൻ. വിയുടെ വരികൾ എത്ര ആഴമുള്ളതാണെന്നു തോന്നുന്നത്. ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.. നന്നായി അഭി...
പഴയ കലാലയ ജീവിതം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിന് നന്ദി അഭി
അഭി,കൊള്ളാം...കലാലയസ്മരണകളായതുകൊണ്ട് കുറച്ചുപ്രണയത്തിന്റെ മേമ്പൊടികൂടി വിതറാമായിരുന്നൂ...
മയില്‍ പോലെ ഉള്ള പക്ഷികളോ..? അതെന്ത് പക്ഷികൾ ?
നമ്മുടെ ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ആ കാലഘട്ടം.മറക്കില്ലൊരിക്കലും.പറയുവാനാണെങ്കില്‍ വളരെയേറെയുണ്ട്
നല്ല ഓര്‍മ്മകള്‍
ശ്രീ ,
ശരിയാണ് ഓര്‍ക്കാന്‍ മാത്രം എന്തെങ്കിലും ഉള്ളത് കോളേജ് ജീവിതത്തില്‍ ആണ്
ഹംസ ,
നന്ദി മാഷെ ഈ വഴി വന്നതിനു
എറക്കാടൻ / Erakkadan,
ഒരു പാട് സന്തോഷം
Manoraj,
ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.. ഒരു പാട് നന്ദി ഉണ്ട്ട്ടോ
Renjith ,
സന്തോഷം മാഷെ
ബിലാത്തിപട്ടണം / Bilatthipattanam,
മയിലും അത് പോലെ ഉള്ള മറ്റു പക്ഷികളും , പേര് എടുത്തു പറഞ്ഞില്ല എന്നെ ഉള്ളു . അണ്ണാന്, പ്രാവുകള്‍ എന്നിവയൊക്കെ ഇവിടുത്തെ ക്ലാസ്സ് റൂമുകളില്‍ പതിവാണ്
ശ്രീക്കുട്ടന് ,
ആര്‍ക്കും മറകാനാവാത്ത ഒരു കാലഘട്ടമായിരിക്കും കോളേജ് ജീവിതം . എല്ലാവര്ക്കും പറയാനുണ്ടാകും കോളേജ് ജീവിതത്തെ കുറിച്ച് എന്തെങ്കിലും
അരുണ്‍ കായംകുളം ,
നന്ദി മാഷെ
ഓ,.ശ്രീയുടെ എഴുത്തുപോലെ തന്നെ എന്നുപറയാൻ വന്നപ്പോഴേക്കും ശ്രീ ഇവിടെത്തന്നെ ഉണ്ടല്ലോ. നന്നായിരിക്കുന്നു അഭീ. പെട്ടന്നു തീർത്തുകളഞ്ഞല്ലോ. വീണ്ടും എഴുതൂ.
ഇവിടുത്തെ "ആല്മാവാണ് " വേറെ ഒരു പ്രത്യകത . ഈ മരത്തിന്റെ ഒരു ശാഖ ആല്‍മരവും മറ്റൊരു ശാഖ ഒരു മാവും ആണ് .വേറെ പണി ഒന്നും ഇല്ലെങ്ങില്‍ ഇതിന്റെ ചോട്ടില് പോയി ഇരിക്കാന്‍ നല്ല രസം ആണ് . മാങ്ങാ ഉണ്ടാകുന്ന സമയം ആണെങ്കില്‍ മാങ്ങാ പൊട്ടിച്ചു തിന്നുകയും ആവാം ( മലയാളം സര് കാണരുത് എന്ന് മാത്രം )
നല്ല
എഴുത്ത്..
നല്ല
ഓര്‍മകള്‍..
കലാലയ ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു അഭി,
ഓര്‍മ്മകള്‍ക്കു പഴക്കമേറുന്തോറും മാധുര്യവുമേറും..
പിന്നെ,
മതില് ചാടി ശീലമില്ല എന്ന് പറയുന്നത് അവിശ്വസനീയമാണ്.
ധാരാളം അക്ഷരതെറ്റുകളുണ്ട്, തിരുത്തുക.
കുറിപ്പ് വളരെ പെട്ടെന്ന് തീര്‍ത്തുകളഞ്ഞു.
ധാരാളം എഴുതുക.
ആശംസകള്‍.
അപ്പുവേട്ടാ ,
ഇവിടെ കണ്ടതില്‍ സന്തോഷം
mukthar udarampoyil
നന്ദി മാഷെ
സുമേഷ് മേനോന് ,
അക്ഷര തെറ്റുകള്‍ തിരുത്താന്‍ നോക്കാം . ചില അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ് ചെയുമ്പോള്‍ തെറ്റ് വരുനതാണ്
കലാലയജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് ഞാനും പോയി. ഞാന്‍ പ്രിഡിഗ്രി പഠിച്ചത് ഇതുപോലെ സമാനമായ പച്ഛാത്തലമുള്ള ഒരു കോളേജായിരുന്നു.
ഓര്‍മ്മിപ്പിച്ചതിന് നന്ദി.
ashamsakal.....
നന്നായിട്ടുണ്ട്..
pattepadamramji,
നന്ദി മാഷെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
jayarajmurukkumpuzha ,
Thank you very much
അമീന് വി സി,
നന്ദി മാഷെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
അഭി,
ഓര്‍മ്മക്കുറിപ്പുകള്‍
ഇഷ്ടമായീ...
ആശംസകള്‍..
ചേച്ചി.
നൊസ്റ്റാള്‍ജിക്.. അഭി..
SreeDeviNair.ശ്രീരാഗം ,
നന്ദി ചേച്ചി ആദ്യമായി ഇവിടെ കണ്ടതില്‍. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
കുമാരേട്ടാ,
നന്ദി
വെരി നൊസ്റ്റാൾജിക്..ഗുഡ്
കലാലയ ജീവിതം---നോസ്റ്റാള്‍ജിക്
nostalgia!!!!!!!!!!
താരകൻ ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം
നന്ദി , jyo
unnimol,
വളരെ സന്തോഷം
ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന മുറ്റത്തെ "ആല്മാവിന് "ചുവട്ടില്‍ ....
എനിക്കും അതിലെ ഒരു മാങ്ങ പറിച്ചു തിന്നാന്‍ തോന്നി.
Sukanya,
ചേച്ചി വീണ്ടും ഇവിടെ കണ്ടത്തില്‍ സന്തോഷം
ഇവിടെത്താന്‍ വൈകി,വിഷയം നന്നായി
പറഞ്ഞു..അക്ഷരത്തെ വല്ലാതെ തെറ്റിച്ചു..
ഗൃഹാതുരത്വമുണര്ത്തിയല്ലോ..കോളേജും
അവിടത്തെ അന്തരീക്ഷങ്ങളും..
ആശംസകള്‍.
Nice one...
എന്റെ പ്രിയപ്പെട്ട പാല ST.തോമസ് കോളേജ്. ഓരോ മണൽ തരികൾക്കും ചുവരുകൾക്കും മരങ്ങൾക്കും ക്ലാസ്സ് മുറികൾക്കും എത്ര എത്ര കഥകൾ പറയാൻ ഉണ്ടാവും......എ ബ്ലോക്കിലെ മൂന്നാം നിലയിലെ NANJALUDE പ്രിയപ്പെട്ട ZOOLOGY ലാബും ക്ലാസ്സ് മുറിയും ടീചെർസും- ഇട്ടിയവിര സർ, ജോസഫ് സർ, എബ്രഹാം സർ, മത്തായി സർ, ജോസ് സർ, സ്വാമി സർ, ജോസ് ജോസഫ് സർ- ഹായ് എന്ത് രസമായിരുന്നു. ടൂർ മറക്കാനെ പറ്റുന്നില്ല. പ്രീ-ഡിഗ്രി യും ഡിഗ്രി യും ചേർത്ത് നീണ്ട 5 വർഷങ്ങൾ. 5 ദിനം പോലെ കടന്നു പോയി.. അവസാന ദിവസത്തെ കണ്ണീരിൽ കുതിർന്ന യാത്ര പറച്ചിൽ ഒരു തേങ്ങൽ ആയി ഇപ്പോഴും മനസ്സില്‍ ഉണ്ട്. ഗേറ്റ് നു പുറത്തിറങ്ങി ഒന്ന് പിന്നിലോട്ടു നോക്കി.... എ ബ്ലോക്ക് എന്നെ നോക്കി ഒന്ന് പുഞ്ചിരി തൂകി....നന്നായി വരാൻ എന്നെ അനുഗ്രഹിക്കുന്നതായി എനിക്ക് തോന്നി.
1982-1987 ബാച്ച് ആയിരുന്നു ഞാൻ. ഫൈനൽ ഇയർ ZOOLOGY ബാച്ച്. അമ്പത് വര്‍ഷത്തിലേറെയായി നിറഞ്ഞ മനസുമായി എത്രയോ വിദ്യാര്‍ഥികളെ അനുഗ്രഹിച്ചയച്ചിട്ടുണ്ടാവും ഈ കലാലയം . എത്രയോ ഗന്ധങ്ങളും, നിറങ്ങളും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും അവിടെ . എത്രയോ സൌഹ്രുദവും,ഇണക്കങ്ങളും,പിണക്കങ്ങളും, നൊമ്പരങ്ങളും,വിരഹങ്ങളും അനുഭവിച്ചിട്ടുണ്ടാവും. കാലമെത്ര കഴിഞ്ഞാലും യാതൊരുമാറ്റവുമില്ലാതെ മൂക സാക്ഷിയായി ആ കലാലയം അവിടെ ഉണ്ടാവും , എണ്ണയൊഴിയാത്ത കാല്പനീകതയുടെ ഒരു വിളക്കുപോലെ അവിടത്തെ ഓരോ ശ്വാസവും മനസ്സില്‍ എരിഞ്ഞുകൊണ്ടിരിക്കും.
ഒരു വല്ലാത്ത നിര്‍വൃതിയോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ആ കോളേജിന്റെ പടികടന്നത്. കൂടെ അന്നത്തെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. പഠിപ്പിച്ച അധ്യാപകര്‍ ആരും തന്നെ ഇല്ല അവിടെ. എന്നാലും ഒരു കൌതുകം തോന്നി പോയതാണ്. കോളേജിന്റെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള്‍ ആ ചുമരുകള്‍ക്കും, കാറ്റിനും ആ പഴയ നിറവും,ഗന്ധവും തന്നെയാണ് ഇപ്പോഴുമെന്ന് തോന്നി.പുതിയ അധ്യാപകര്‍ക്കും, ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ക്കും ഞങ്ങള്‍ തികച്ചും അന്യരാണെങ്കിലും ആ പഴയ ക്ലാസ്സ് മുറികള്‍ക്കും, വായനശാലകള്‍ക്കും , അവിടത്തെ പഴയ കെട്ടിടങ്ങള്‍ക്കും ഞങ്ങള്‍ പരിചയക്കാര് തന്നെയാണ്. അതുകൊണ്ട് തന്നെ അവ ഞങ്ങളെ പഠിച്ചിരുന്ന കാലത്തിലേക്ക് കൊണ്ടുപോകാന്‍ വെബുന്നുണ്ടായിരുന്നു. കുറച്ച് സമയത്തെക്കെങ്കിലും ആ പഴയ വിദ്യര്ത്ഥിയായി മാറിയ പോലെ.
ബാക്കിവെച്ച ആ ആഗ്രഹം അതാണ് എന്നെ വേദനിപ്പിച്ചത് ................കൂടെ പഠിച്ചവരെ വീണ്ടും കണ്ടുമുട്ടുവാൻ അല്ലെങ്കിൽ അവരെ എപ്പോഴെങ്കിലും എങ്ങിനെ ഒന്നിച്ചുകാണം ...അതുമാത്രം നമ്മൾ പഠിച്ചില്ല ,,,,,,,,,അല്ലെങ്കിൽ നമ്മളെ പഠിപ്പിച്ചില്ല ,,,,,,,കാരണം സ്നേഹത്തിനു കലാലയത്തിൽ സ്താനമില്ല ,,,,,,അവിടെ അറിവിനെയുള്ളൂ ..................
Post a Comment