Tuesday, December 22, 2009

ഇവന്‍ ഒരു സംഭവം ആണ്

ബാംഗ്ലൂര്‍ ജീവിതത്തില്‍ കുറെ രസകരമായ ഓര്‍മ്മകള്‍ ഉണ്ട് . ഞാന്‍ അന്ന് എന്റെ ആദ്യത്തെ ഓഫീസില്‍ ആണ് . അവിടെ കേരളത്തില്‍ നിന്നും പുതിയ ഒരു സ്റ്റാഫ്‌ ജോയിന്‍ ചെയ്യാന്‍ വന്നിരിക്കുകയാണ് . തലേ ദിവസം ജോയിന്‍ ചെയേണ്ട ആശാന്‍ വരുന്നത് ഒരു ദിവസം വൈകി , അതും ഒരു പത്തു മണി കഴിഞ്ഞിട്ട് . അവനെ കണ്ടാല്‍ തന്നെ ഒരു പാവം ആണ് . ചാവക്കാട് മറ്റോ ആണ് സ്വദേശം , ആദ്യമായി ഒരു നഗരത്തില്‍ വരുന്നതിന്റെ എല്ലാ അന്ധാളിപ്പും അവന്റെ മുഖതുണ്ട്.

രാവിലെ തന്നെ ആരുടെയോ തെറി കേട്ട് അകെ ദേഷ്യപെട്ടു ഇരിക്കുന്ന RM ആ ദേഷ്യം തീര്‍ത്തത് ഇവന്റെ അടുത്തായിരുന്നു . പയ്യന്‍ അകെ വിരണ്ടുപോയി എന്നത് സത്യം . നിഷ്കളങ്കന്‍ മാത്രം അല്ല കുറെ മണ്ടത്തരങ്ങളും ഉണ്ട് കയ്യില്‍ .
മലയാളം മാത്രം മര്യാദക്ക് സംസാരിക്കാന്‍ അറിയാവുന്ന അവനോടു മടിവലയില്‍ നിന്നും യശ്വന്ത്പുരക്ക് പോകാന്‍ പറഞ്ഞപോള്‍ , സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കും RM നോട് കുറച്ചു ദേഷ്യം തോന്നി . അറിയുന്ന ഒരാള്‍ക്ക് തന്നെ അത്രയും ദൂരം പോകാന്‍ ബുദ്ധിമുട്ടാണ് , പിന്നെ അല്ലെ ആന്നു ആദ്യമായി വരുന്ന ഒരാള്‍ .വഴിയെ പോകുന്ന തെറി എന്തിനാ ചോദിച്ചു വങ്ങിക്കുന്നെ എന്ന് വെച്ച് മിണ്ടാതിരുന്നു .
അവന്റെ നിസഹായവസ്ഥ കണ്ടു മനസലിഞ്ഞ ( അങ്ങനെ ഒന്നും അധികം സംഭിവക്റില്ല) അവിടുത്തെ മാനേജര്‍ എങ്ങനെ അവിടെ എത്താം എന്ന് പറഞ്ഞു കൊടുക്കുകയാണ് . മടിവാലയില്‍ നിന്നും മേജെസ്ടികില്‍ പോയി അവിടെനിന്നും യേശ്വന്ത്പുര്‍ ബസ്‌ കിട്ടും എന്നും പ്ലട്ഫോം നമ്പറും ബസ്‌ നമ്പറും പറഞ്ഞു കൊടുത്തു . മടിവാലയില്‍ നിനും 356 ബസില്‍ കയറി മജെസ്ടിസില്‍ ഇറങ്ങാന്‍ ആണ് അവര്‍ ഇവന്റെ അടുത്ത് പറയുന്നത് . അവന്‍ എല്ലാം തലകുലിക്കി സമ്മതിക്കുനുട്. എല്ലാം പറഞ്ഞു കഴിഞ്ഞു മനസിലായല്ലോ എന്നാല്‍ ഇനി പൊയ്ക്കോ എന്ന് പറഞ്ഞപോള്‍ അവന്‍ വളരെ ന്യായമായ ഒരു സംശയം ചോദിച്ചു !
" ഞാന്‍ മഡിവാള ബസ്‌ സ്റ്റോപ്പില്‍ പോകുമ്പോഴേക്കും ഈ 356 ബസ്‌ പോയാല്‍ പിന്നെ എന്ത് ചെയ്യും ?
അത് വരെ ബലം പിടിച്ചിരുന്ന RM വരെ ചിരിച്ചു പോയി . നല്ല തിരക്കിന്റെ ഇടയിലും അവനെ കാര്യമായി എല്ലാ പറഞ്ഞു മനസിലാക്കിയ മാനേജര്‍ ഇനി കരയണോ അതോ ചിരിക്കണോ എന്ന് ഒരു ഭാവത്തില്‍ അവനെ ഒന്ന് നോക്കി , അവിടെ നിന്നും എഴുന്നേറ്റു പോയി

അന്ന് രാവിലെ പന്ത്രണ്ടു മണിയോടെ മടിവാലയില്‍ നിന്നും പോയവന്‍ രാത്രി ഏഴുമണിയോടെ ബാംഗ്ലൂര്‍ മുഴുവന്‍ കറങ്ങി തിരിച്ചു മടിവാലയില്‍ തന്നെ എത്തി . യേശ്വത്പുര മാത്രം ആശാന്‍ പോയില്ല . രാവിലത്തെ ദേഷ്യത്തിന് പോകാന്‍ പറഞ്ഞെങ്കിലും വൈകുന്നേരം വരെ ഇവന്‍ യേശ്വത്പുര എത്താത്തതിനാല്‍ RM പാവം ടെന്‍ഷന്‍ അടിച്ചു തുടങ്ങിയിരുന്നു . പിന്നീടു ഒരു ആറു മാസത്തേക്ക് അവനെ തനിയെ എവിടേക്കും പോകാന്‍ വിടില്ല, ചോദിച്ചാല്‍ പറയും എന്തിനാ വെറുതെ
ടെന്‍ഷന്‍ അടിക്കുനത് എന്ന്
പിന്നെ ഈ കാര്യം പറഞ്ഞു ഞങ്ങള്‍ ചിരിക്കുമ്പോള്‍ മാനേജര്‍ പറയുന്നത് കേട്ടു, അന്ന് എനിക്ക് നിന്നെ ഈ സെക്കന്റ്‌ ഫ്ലോര്‍ യില്‍ നിന്നും എടുത്തു താഴെകിടാന്‍ ആണ് തോന്നിയത് എന്ന് .

കുറെ നാളത്തേക്ക് ഇവന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു താരം ആയിരുന്നു

32 comments:

അഭി said...

ബാംഗ്ലൂരില്‍ ബസുകള്‍ക്ക് നമ്പര്‍ ആണ് . ഒരേ സീരിസില്‍ ഉള്ള ബസുകള്‍ കുറെ ഉണ്ടാക്കും . ആദ്യമായി വരുന്ന ഒരാള്‍ക്ക് ഒരു പുതിയ അറിവായിരിക്കും ഇത് . അതിനാല്‍ ആണ് എന്റെ സുഹൃത്ത്‌ അങ്ങനെ ചോദിയ്ക്കാന്‍ കാര്യം

Kiranz..!! said...

ഓർമ്മകളേ കൈവള ചാർത്തരുതേ :)

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
ഓന്‍ പുലി തന്നെ

Sukanya said...

അവനാണോ സംഭവം. അറിയാത്തതുകൊണ്ടല്ലേ? നിങ്ങളൊക്കെയാ മഹാസംഭവങ്ങള്‍!
:)

ശ്രീ said...

പാവം 356 എന്ന പേരില്‍/നമ്പറില്‍ ആകെ ഒരേയൊരു വണ്ടി മാത്രമേ ഉള്ളൂ എന്ന് കരുതിക്കാണും.

സുകന്യേച്ചി പറഞ്ഞതു പോലെ അവനറിയാഞ്ഞിട്ടല്ലേ? :)

Anil cheleri kumaran said...

രസായിട്ടുണ്ട്. അഭി.. ഇമ്മാതിരി ആളുകള്‍ ഇടയ്ക്ക് എല്ലാ ആഫീസിലും വന്നു ചാടുമല്ലേ!

അഭി said...

നന്ദി, Kiranz ആദ്യമായി ഈ വഴി വന്നതിനു
ശരിയാ അരുണ്‍ ഏട്ടാ , അവന്‍ ഒരു പുലി ആയിരുന്നു
സുകന്യ ചേച്ചി , അന്ന് അവനു അതു അറിയാത്തത് കൊണ്ട് ആയിരുന്നു , പക്ഷെ അറിഞ്ഞാലും അവന്‍ അങ്ങനെ ചോദിക്കും എന്ന് പിന്നീടു മനസിലായി
നന്ദി ശ്രീ
നന്ദി കുമാരേട്ടാ

mukthaRionism said...

താരം..
നല്ല പോസ്റ്റ്.

കുഞ്ഞൻ said...

ശ്ശൊ ഞാനാണെങ്കിലും അങ്ങിനെ ചോദിക്കൂ ആ ബസ്സ് പോയാലെന്തുചെയ്യുമെന്ന്..?

അതുപോട്ടെ..ആ പയ്യൻ ഇപ്പോൾ ബ്ലോഗർ മറ്റുമാണൊ..?

ഉപാസന || Upasana said...

hahahah

HCL il orupaadennam ivaneppoleyaa
:-)
Upasana

Manoraj said...

ee vandi problem madrasilum und. pandorikkal cheruthayi karangiyatha

Anonymous said...

ഹഹഹ..രസകരം..നന്നായി ആസ്വദിച്ചു..ഓര്‍മ്മക്കുറിപ്പ്‌..

അഭി said...

നന്ദി മുഖ്‌താര്‍ ഉദരം‌പൊയില്‍

ഹായ് കുഞ്ഞൻ ,
അവന്‍ ബ്ലോഗ്ഗര്‍ ഒന്നും അല്ല . അറിയാത്ത കാര്യമാകുമ്പോള്‍ അബദ്ധങ്ങള്‍ പറ്റുന്നത് സര്‍വ സാധാരണം, എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ് അല്ലെ
നന്ദി സുനില്‍ ,
ഹായ് Manoraj ,
സിറ്റി ലൈഫ് ആകുമ്പോള്‍ ഇതൊക്കെ സാധാരണം ആണ് എന്ന് തോനുന്നു
നന്ദി Bijli

Unknown said...

writting and the flow of incidents are good. thanks for visiting my blog. "PRAKKANAVATHE...."the picture is just leaf of a running plant which looks like butterflies. thanks

Irshad said...

കൊള്ളാം. ഇവിടെ തിരോന്തരത്താണെങ്കില്‍ 356 പോയിക്കഴിഞാല്‍ 357ല്‍ കയറിക്കോയെന്നു പറഞ്ഞേനെ. ആരും അവനെ പറ്റിച്ചില്ലല്ലോ, അതു തന്നെ ഭാഗ്യം.

പട്ടേപ്പാടം റാംജി said...

സാധാരണ എല്ലാവര്ക്കും പറ്റുന്ന ഒരു സംഭവം ഭംഗിയായി പറഞ്ഞു. ആ വണ്ടി പോയാലെന്ത് ചെയ്യും എന്ന ചോദ്യം ചിരിപ്പിക്കും...
ആശംസകള്‍...

നിരക്ഷരൻ said...

" ഞാന്‍ മഡിവാള ബസ്‌ സ്റ്റോപ്പില്‍ പോകുമ്പോഴേക്കും ഈ 356 ബസ്‌ പോയാല്‍ പിന്നെ എന്ത് ചെയ്യും ?

വളരെ നിഷ്ക്കളങ്കമായ ചോദ്യം. ചില മാനേജറന്മാരെ വീഴ്ത്താന്‍ ഇതൊക്കെയേ മാര്‍ഗ്ഗമുള്ളൂ.

പുതുവത്സരാശംസകള്‍ .

അഭി said...

punyalan.net,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും
പഥികന്‍ ,
അറിയാതെ ഒരാള്‍ ആകുമ്പോള്‍ അങ്ങനെ ചെയ്യുനത് മോശമല്ലേ
pattepadamramji,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും

nandakumar said...

രാത്രി ഏഴുമണിയോടെ ബാംഗ്ലൂര്‍ മുഴുവന്‍ കറങ്ങി തിരിച്ചു മടിവാലയില്‍ തന്നെ എത്തി . യേശ്വത്പുര മാത്രം ആശാന്‍ പോയില്ല :)

Kiran Paranja pole ഓർമ്മകളേ കൈവള ചാർത്തരുതേ :):) :)

anupama said...

Dear Abhi,
Good Morning!
First time here.enjoyed your real life experience.the pavam staff is from my neighbouring village.it happens in a new crowded city.
I am confused about these numbers of buses.why can't they write the names of places instead?
how much tension he must have suffered?
Wishing you A Wonderful New Year Filled with Happiness,Cheer and Prosperity,
Sasneham,
Anu

vinus said...

ഈശ്വരാ ആ ചൊദ്യം ആലൊചിക്കുമ്പൊ തന്നെ ചിരി വരുന്നു .ബാംഗ്ലൂര്‍ ഒരു നല്ല സ്ഥലമാണ്

അഭി said...

നന്ദകുമാര്‍
നന്ദേട്ടാ,നന്ദി ആദ്യമായി ഈ വഴി വന്നതില്‍


Dear Anu,
നന്ദി ആദ്യമായി ഈ വഴി വന്നതില്‍
ഇവിടെ ബസ്‌ നമ്പര് ആണ് , പേരിനെക്കാള്‍ ഈസി ( കന്നഡ വായിക്കാന്‍ അറിയില്ല , അത് വേറെ കാര്യം )
Vinus,
നന്ദി

jayanEvoor said...

നല്ല അനുഭവം!
സത്യം! ഈ 356പോയാൽ എന്തു ചെയ്യും!?

ramanika said...

"ഞാന്‍ മഡിവാള ബസ്‌ സ്റ്റോപ്പില്‍ പോകുമ്പോഴേക്കും ഈ 356 ബസ്‌ പോയാല്‍ പിന്നെ എന്ത് ചെയ്യും" ?
ഇത്രയ്ക്കു ഇന്ന സെന്റ്‌ ആയാല്‍ എന്ത് ചെയ്യും
പക്ഷെ അതുകൊണ്ടൊരു ഗുണമുണ്ടായി നല്ലൊരു പോസ്റ്റ്‌ കിട്ടി.
ശരിക്കും രസിപ്പിച്ചു!!

അഭി said...

jayanEvoor ,
നന്ദി
ramanika ,
ഒരു പാട് നന്ദി ഉണ്ട്ട്ടോ

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നല്ല ഓർമ്മകുറിപ്പുകൾ കേട്ടൊ.. അഭി

Unknown said...

നന്നായിട്ടുണ്ട്..

kambarRm said...

അവനെ മണ്ടൻ എന്നു വിളിക്കുന്നതിൽ അർത്ഥമില്ല... അവനാണു ബുദ്ധിമാൻ.....
എന്തായാലും തനിക്കു വഴിയൊന്നും അറിയില്ലെന്നും പുറത്തിറങ്ങിയാൽ വഴിതെറ്റി അലയുമെന്നും അവനു ആദ്യമേ ഉറപ്പാണ`...
എന്നാൽ പിന്നെ ഏൽപിച്ച ജോലിയുടെ പേരും പറഞ്ഞ്‌ പുതിയ ആളാണ` എന്ന ആനുകൂല്യം മുതലാക്കി അവൻ ഒരു ദിവസം കൊണ്ട്‌ കണ്ട്‌ മനസ്സിലാക്കാൻ കഴിയുന്നത്രയും ഒറ്റ ദിവസം കൊണ്ട്‌ സാധിപ്പിച്ചെടുത്തു എന്നല്ലേ സത്യം...നേരു പറയാൻ പറ..

ഒരിക്കൽ വഴി തെറ്റി അലഞ്ഞ വഴികൾ പിന്നീടൊരിക്കലും മറക്കില്ലാന്ന് അവനറിയാം...നിങ്ങളതറിഞ്ഞില്ല.
നിങ്ങളപ്പോഴും അവനെ മണ്ടനെന്നു വിളിച്ചു..
സത്യത്തിൽ ആരാണു മണ്ടൻ.
ഏതായാലും നന്നായിട്ടുണ്ട്‌...തുടരുക

അഭി said...

ബിലാത്തിപട്ടണം / Bilatthipattanam ,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും
Biju George ,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും
കമ്പർ ,
അങനെ ഒരു സാധ്യത ഉണ്ട് എന്ന് സത്യമായും ഞാന്‍ ഓര്‍ത്തില്ല .
ഒരു പാട് നന്ദി ഉണ്ട് വായിച്ചതിനും അഭിപ്രായം അറിയച്ചതിനും

ഹംസ said...

അവന്‍റെ ചോദ്യം ന്യായം തന്നെ അവന്‍ ചെല്ലുമ്പോഴേക്കും ആ ബസ്സ് പോയാല്‍ അവന്‍ എന്തു ചെയ്യും… ഹ ഹ ഹ

നന്നയിരിക്കുന്നു

Ebin said...

"പിന്നെ ഈ കാര്യം പറഞ്ഞു ഞങ്ങള്‍ ചിരിക്കുമ്പോള്‍ മാനേജര്‍ പറയുന്നത് കേട്ടു, അന്ന് എനിക്ക് നിന്നെ ഈ സെക്കന്റ്‌ ഫ്ലോര്‍ യില്‍ നിന്നും എടുത്തു താഴെകിടാന്‍ ആണ് തോന്നിയത് എന്ന് ."

ഈ ടെന്‍ഷനിടയില്‍ ഒന്ന് ചിരിച്ചു നന്ദി മാഷെ.

വേണുഗോപാല്‍ said...

ഇങ്ങിനെയും ഉണ്ട് ചില നിഷ്കളങ്കര്‍ ...
ആശംസകള്‍