Wednesday, September 30, 2009

മടിക്കെരിയിലേയ്ക്ക്

ഓഫീസില്‍ ഒരു ഉച്ചയൂണു സമയത്തെ ഞങ്ങളുടെ വേള്‍ഡ് കോണ്‍‌ഫെറെന്‍‌സില്‍ ആണ്കൂര്‍ഗിലേക്ക് പോകാന്‍ തീരുമാനം ആയത്. പതിവുപോലെ തന്നെ വണ്ടിയുടെ കാര്യം ഞാന്‍ ഏറ്റു എന്ന്പയസ് പറഞ്ഞു .അങ്ങനെ അപ്പോള്‍ തന്നെ ഞങ്ങള്‍ സ്ഥിരം പോകാറുള്ള " പവര്‍ സ്ടീരിംഗ് "( ഇതുവിനീത് പറഞ്ഞതാണ് )ഉള്ള INDICA മതി എന്ന് തീരുമാനമായി . വെള്ളിയാഴ്ച വൈകിട്ട് പോയിസണ്‍‌ഡേ കാലത്ത് വരാന്‍ പാകത്തില്‍ ആണ് പ്ലാന്‍ ചെയ്തത്.

അങ്ങനെ വെള്ളിയാഴ്ച വന്നു, ഉച്ചക്കും എല്ലാവരും ഒരുമിച്ചു കണ്ടിരുന്നു. പയസും ബില്‍‌ബിയും കൂടിപോയി കാര്‍ എടുത്തുകൊണ്ടുവരാമെന്നും അവര്‍ വരുന്ന വഴിയില്‍ സുജിത്തിനെയും കൂട്ടുമെന്നുംപറഞ്ഞിരുന്നു. ഞാനും വിനീതും ശ്രീയേട്ടന്റെ മഡിവാളയിലുള്ള റൂമില്‍ എത്തിയാല്‍ മതി. എനിക്ക് റൂംഅറിയാത്തതിനാല്‍ വിനീത് എന്നെ കൂടികൊണ്ടുപോകം എന്ന് പറഞ്ഞിരുന്ന്നു . ഒരു പത്തുമണിയോടുകൂടി മഡിവാള എത്തി അവനെ വിളിച്ചപ്പോള്‍ അവന്റെ പതിവു മറുപടി തന്നെ “ഒരു അഞ്ചുമിനുട്ടിനുള്ളില്‍ ഞാന്‍ വരാം!” എന്ന്.

എന്തായാലും ഒരു ഒന്നൊന്നര മണിക്കുറിനു ശേഷം ആശാന്‍ വന്നു. പിന്നെ ഞാനും അവനും കൂടെ ശ്രീ യുടെ റൂമില്‍ എത്തി , ബാക്കി ഉള്ളവരെ കാത്തിരിപ്പായി , ശ്രീ കുറെകുപ്പികളില്‍ വെള്ളം നിറച്ച് വെച്ചിടുണ്ടായിരുന്നു (പച്ച വെള്ളം) . പതിന്നൊന്ന് മണിക്ക് വരാം എന്ന്പറഞ്ഞ പയസും ബില്‍‌ബിയും സുജിത്തും കൂടി ഏതാണ്ട് ഒരു മണിയോട് കൂടി വന്നു , അപ്പോഴേക്കും ശ്രീ ഇരിക്കാന്‍ തന്ന ചെയര്‍ ഞാന്‍ എന്റെ കിടക്ക ആക്കി ഉറക്കം തുടങ്ങിയിരുന്നു.

വൈകാതെ വണ്ടിയുടെ അറ്റകുറ്റപണികളും സുജിത്തിന്റെ പൂജയും ഒക്കെ കഴിഞ്ഞു ഒന്നരയോടെ ഞങ്ങള്‍ യാത്ര തുടങ്ങി. ആദ്യമായി പോകുന്നത് കാരണം വഴി ഒന്നും ആര്‍‌ക്കും അറിയില്ല. വഴിയില്‍ കണ്ടവരോടൊക്കെ ചോദിച്ചു യാത്ര തുടങ്ങി . ഉറക്കം നഷ്ടപെട്ട എനിക്ക് അപ്പോഴേക്കും വിശന്നു തുടങ്ങിയിരുന്നു. ‘മിണ്ടാതിരിക്കെടാ’ എന്ന് പറഞ്ഞു പയസ് ഒരു ബിസ്കറ്റ്പായ്ക്കറ്റ് എന്റെ കയില്‍ തന്നു , തല്‍കാലംആശ്വാസമായി!.

മൈസൂര്‍ കഴിഞ്ഞതോടെ വിനീത് വണ്ടി ഓടിക്കാന്‍ തുടങ്ങി , നല്ല ഹൈവേയില്‍ അത്യാവശ്യംസ്പീഡില്‍ വണ്ടി പോകുന്നുണ്ട്. ആശാന്‍ ആണെങ്കില്‍ വഴിയിലെ ഒറ്റ ഹംബ് പോലും കളയാതെവണ്ടി ചാടിക്കുന്നുണ്ട്. ഉറങ്ങാന്‍ സമതിക്കില്ല എന്ന് മാത്രമല്ല, തല വണ്ടിയില്‍ ഇടിക്കാനും തുടങ്ങി.സൈഡില്‍ ഇരുന്ന ശ്രീയേട്ടന്റെ തല വണ്ടിയില്‍ ഇടിച്ചപ്പോള്‍ , നല്ല മൂടല്‍ ഉണ്ടായിരുന്നിട്ടുപോലുംനക്ഷത്രം എണ്ണാന്‍ കഴിഞ്ഞു എന്ന് ശ്രീ പറയുന്നതു കേട്ടു! .

നേരം വെളുത്തപ്പോഴേക്കും കൂര്‍ഗ് അടുത്തിരുന്നു. മനോഹരമായ കാഴ്ചകള്‍ ആയിരുന്നു മഞ്ഞു മൂടിയവഴിയരികില്‍ , ശ്രീയേട്ടന്‍ തന്റെ ക്യാമറ കണ്ണുകളിലുടെ കുറെ ഒക്കെ ഒപ്പിയെടുത്തു.

രാവിലെ ഏതാണ്ട്എട്ടുമണിയോടെ ഞങ്ങള്‍ മടിക്കെരികടുത്തുള്ള "കുശാല്‍ നഗര്‍" എത്തി. പിന്നീട് കുളിയും മറ്റുംകഴിഞ്ഞാവാം യാത്ര എന്ന് തീരുമാനിച്ചു , അവിടെ ഇറങ്ങി ഒരു റൂം എടുത്തു, കുളിച്ചു. കുളി കഴിഞ്ഞതുംവിശപ്പ്‌ തുടങ്ങി.

അവിടെ നല്ല ഹോട്ടല്‍ ഒന്നും കാണാത്തത് കൊണ്ടു മടിക്കേരി പോയി കഴിക്കാം എന്ന് പറഞ്ഞു വണ്ടിഎടുത്തു. മടിക്കേരി അധികം വലുതൊന്നും അല്ലാതെ ഒരു ടൌണ്‍ ആണ്. അവിടെ കണ്ട ഒരുഹോട്ടലില്‍ കയറി ഇരുന്നപോള്‍ " എന്താ വേണ്ടേ?” എന്ന് ചോദിച്ചുകൊണ്ട് വെയിറ്റര്‍ വന്നു ,അപ്പോഴാണ് അത് മലയാളികളുടെ ഹോട്ടല്‍ ആണ് എന്ന് മനസിലായത്. മടിക്കെരിയിലെ ഒരു വിധംഎല്ലാവരും മലയാളം സംസാരിക്കും എന്ന് പിന്നീട് മനസിലായി.ഏതായാലും നല്ല വിശപ്പുള്ളത്കാരണം എന്തൊക്കെയോ അകത്താക്കി. ഇറങ്ങാന്‍ നേരം അവിടുത്തെ കടക്കാരനോട് തന്നെചോദിച്ചു സ്ഥലങ്ങള്‍ ഒക്കെ മനസിലാക്കി. ആദ്യംകുശാല്‍ നഗറിന്റെ അടുത്തുള്ള " GOLDEN TEMPLE" പോകാന്‍ തിരുമാനിച്ചു.

കുശാല്‍ നഗറില്‍ നിന്നും അധികം വീതിയില്ലാത്ത ഒരു വഴിയിലുടെ ആണ് ഈ ഗോള്‍ഡന്‍ടെമ്പിളിലേക്ക് പോയത്. വളരെ പുരാതനമായ ഒരു ജെയിന്‍ ദേവാലയം ആണ് ഇത്. ദൂരെ നിന്നു തന്നെഇതിന്റെ സ്വര്‍ണ ഗോപുരം കാണാന്‍ വളരെ ഭംഗിയുണ്ടയിരുന്നു. വണ്ടി പാര്‍‌ക്ക് ചെയ്തു ഞങ്ങള്‍ഉള്ളില്‍ കയറി. എന്തോ ആഘോഷം കഴിഞ്ഞതിന്റെ ലക്ഷണം അവിടെ കാണാന്‍ ഉണ്ടായിരുന്നു.അവിടെ കണ്ട ജൈനന്‍മാരുടെ കൂടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. പിന്നീട് അതിനകത്ത്‌കയറി. എല്ലായിടവും വളരെയേറെ ഭംഗി ആയി സുക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രധാന ഹാളിനകത്ത്കേറണം എന്നുണ്ടയിരുന്നെങ്കിലും അവിടെ എന്തോ പൂജ നടക്കുകയായിരുന്നതിനാല്‍ പറ്റിയില്ല.പിന്നീട് അവിടെ ചുറ്റി കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.


ഇവിടെ നിന്നുംവീണ്ടും മടിക്കെരിയില്ലേക്ക് പോയി . മടിക്കേരി ടൌണ്‍ കഴിഞ്ഞാണ്‌ "കാവേരി നിസര്‍‌ഗസാമ". ഒരുപാര്‍‌ക്ക് ആണ് ഇത്. ബോട്ടിംഗ് ആണ് പ്രധാന ആകര്‍‌ഷണം. പിന്നെ കുറെ പൂന്തോട്ടങ്ങളും ഒരു തൂക്കുപാലവും. ഞങ്ങള്‍ ബോട്ടില്‍ കയറി കുറെ നേരം ഇരുന്നു, പിന്നെ അവിടെ നിന്നും പുറത്തുകടന്നു .

പിന്നീട് ഞങ്ങള്‍ "ABBEY WATER FALLS" കാണാന്‍ പോയി. "അബ്ബി" മാഡത്തിന്റെസ്മരണയ്ക്കായിട്ടാണ് ഈ വാട്ടര്‍ ഫാളിന് ഈ പേര് വെച്ചത് എന്ന് അവിടെ എഴുതി വച്ചിരിക്കുന്നതുകണ്ടു. ഇവിടേക്കുള്ള യാത്ര തന്നെ ഒരു അനുഭവം ആണ്. വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ റോഡ്‌.ചുറ്റും നോക്കിയാല്‍ കാണുന്ന മരകൂട്ടങ്ങളും താഴ്വരകളും. അതിമനോഹരമായ കാഴ്ചകള്‍. ഞങ്ങള്‍ഇടക്ക് നിറുത്തി കുറെ ഫോട്ടോസ് എടുത്തു.

വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു ഉള്ളിലേക്ക് നടക്കണം അവിടെ എത്താന്‍. നല്ല തിരക്കുണ്ടായിരുന്നു.മഴക്കാലം അല്ലാത്തതിനാല്‍ ആണെന്ന് തോനുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്ര വലിയ വെള്ളചാട്ടം ഒന്നുംആയിരുന്നില്ല. എങ്കിലും നല്ല തിരക്കുണ്ടായിരുന്നു. എന്തായാലും പോയതല്ലേ എന്ന് വെച്ച് കുറച്ചുഫോട്ടോസ് ഒക്കെ എടുത്തു ഞങ്ങള്‍ തിരിച്ചു നടന്നു .
വരുമ്പോള്‍ അവിടെ പച്ച ഓറഞ്ചു വില്‍ക്കുന്നത് കണ്ടു.മുളകു പൊടിയും ഉപ്പും തിരുമി ഓറഞ്ചു മുറിച്ചുതന്നു . അതിന് ഒരു പ്രത്യേക ടേയ്സ്റ്റ് ഒക്കെ ഉണ്ടായിരുന്നു. എന്തായാലും വിശന്നു തുടങ്ങിയിരുന്നഞങ്ങള്‍ അത് കുറെ അകത്താക്കി. തിരിച്ചു ആ വളഞ്ഞു പുളഞ്ഞ വഴിയിലുടെ വരുമ്പോള്‍ ഒരു പ്രത്യേകരീതിയില്‍ പണിത ഒരു മണ്ഡപം കണ്ടു. അത് എന്താണ് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. ഒരുഫോട്ടോ എടുത്തു ഞങ്ങള്‍ തിരിച്ചു വണ്ടിയില്‍ കയറി.

ഞങ്ങള്‍ വീണ്ടും മടിക്കെരെ ടൌണിലേക്ക്തിരിച്ചു പോന്നു. വളരെ രസമുള്ള യാത്രയായിരുന്നു അത്. ചുറ്റും ഇടതൂര്‍ന്നു നില്‍ക്കുന്ന കാടുകള്‍, അതിനുനടുവിലൂടെ ഉള്ള റോഡും.

ഞങ്ങള്‍ മടിക്കെരെ ടൌണില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. നാട്ടിലെരീതിയില്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചു. എവിടെ പോകണം എന്നതായി അടുത്ത പ്രശ്നം.തലകാവേരിയില്‍ പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവിടെ നിന്നും വീണ്ടും 70 KMയാത്രചെയ്താല്‍ മാത്രമേ അവിടെ എത്താന്‍ പറ്റുകയുള്ളൂ എന്നതിനാല്‍ അത് വേണ്ട എന്ന് വെച്ച്അടുത്തുള്ള " ഓം ഗണേശ്വര ക്ഷേത്രത്തിലേക്ക് പോയി .


വളരെ മനോഹരമായ ഒരു ക്ഷേത്രം ആണിത് . വളരെ പുരാതന മായ ഒരു ആരാധനാലയം ആണ്എന്ന് തോന്നുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളവും ഉണ്ട് - നല്ല തെളിഞ്ഞ വെള്ളം, അതിന്റെനടുക്കായി ഒരു ചെറിയ വിഗ്രഹവും. അല്പനേരം അവിടെ ചിലവഴിച്ച ശേഷം അവിടെ നിന്നും തിരിച്ചുപോന്നു.
പിന്നീട് ഞങ്ങള്‍ പോയത് "RAJA FORT" കാണാന്‍ ആണ്. വളരെ വലുതൊന്നും അല്ലാത്ത ഒരുചെറിയ കോട്ട. ഇതില്‍ കുറെ ഗവണ്മെന്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയറി ചെല്ലുന്നസ്ഥലത്തുതന്നെ ഒരു തോക്ക് സുക്ഷിചിട്ടുണ്ടായിരുന്നു. സാധാരണ എല്ലായിടത്തും കാണുന്നപോലെഉള്ള ചെറിയ കവാടങ്ങളും ഒക്കെ ഇവിടുത്തെയും പ്രത്യേകത ആണ്. രണ്ടു വലിയ ആനകളുടെപ്രതിമകള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
രാത്രി മുഴു‌വനും ഉറക്കം ഇല്ലാത്തതിനാലും യാത്ര ക്ഷീണവുംകാരണം ഇനി തിരിച്ചു പോയാല്‍ മതി എന്നാ അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍ . അവിടെ കണ്ട ഒരു ഗോപുരത്തില്‍ കുറച്ചു വിശ്രമിച്ചതിനു ശേഷം തിരിച്ചുപോരാന്‍ തിരുമാനിച്ചു. തിരിച്ചുഉള്ള യാത്രയും നല്ല രസമായിരുന്നു. ക്ഷീണം കാരണം വണ്ടിയില്‍ കയറിയ ഉടനെ എല്ലാവരും ഉറക്കംതുടങ്ങി. ഹൈവേയില്‍ എത്തിയപോള്‍ അതുവരെ വണ്ടിഒടിച്ചിരുന്ന സുജിത് അത് പയസിനെ ഏല്പിച്ചു.കുറച്ചു ദൂരം പോയതും വണ്ടി ചെറുതായി ഇളകി സൈഡിലേക്ക് പോകുന്നതാണ് കണ്ടത്. പയസിനുകാര്യം മനസിലായി വന്നപോഴേക്കും കുറച്ചു വൈകിയിരുന്നു - ഒരു ടയര്‍ പഞ്ചര്!. എല്ലാവരുംവണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ഇനി എന്തുചെയും എന്ന് ആലോചിക്കുമ്പോള്‍ വണ്ടിയുടെ ചാവിവിനീതിന് നേരെ നീട്ടി പയസ് പറഞ്ഞു "ഡാ ഇനി വണ്ടി
നീ ഓടിചോ‌ ! ". വിനീത് മറുപടിയായിഎന്ത്പറഞ്ഞു എന്ന് ഇവിടെ പറയാന്‍ പറ്റില്ല.

വണ്ടിയുടെ ടയര്‍ മാറ്റി വേറെ ഒരെണം ഇട്ടു. വീണ്ടും അതെ പ്രശ്നം .രണ്ടു പ്രാവശ്യം ടയര്‍ മാറ്റിയിട്ടും റിംവളഞ്ഞതിനാല്‍ പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അടുത്തൊന്നും ഒരു വര്‍ക്ക്‌ ഷോപ്പ് പോയിട്ട് ഒരുപെട്ടി കടപോലും ഇല്ല. വര്‍‌ക്ക് ഷോപ്പ് ഉണ്ടോ എന്ന് നോക്കുവാനായി അതിലേ പോയ ഒരു ബൈക്ക്ന്റെ പിന്നില്‍ വിനീതിനെ കയറ്റിവിട്ടു ഞങ്ങള്‍ അവിടെ അവനെയും കാത്തു നിന്നു.


കുറച്ചു കഴിഞ്ഞതും എനിക്ക് വീണ്ടും വിശന്നു തുടങ്ങി. എനിക്ക് കൂടിനു ബില്‍‌ബിയും ഉണ്ടായിരുന്നു.അവിടെ ആകെ കണ്ട ഒരു പെട്ടികടയില്‍ പോയി ചായ എങ്കിലും കിട്ടുമോ എന്ന് നോക്കിയപ്പോള്‍അതും ഇല്ല. അപ്പോള്‍‌ അവിടെ കണ്ട ഒരു അപ്പപ്പനോട് അറിയാവുന്ന കന്നടയില്‍ കാര്യം പറഞ്ഞു.അയാള്‍ ഞങ്ങളെ കൂടി അവിടെ ഒരു വീട്ടിലേക്കു കൂടികൊണ്ടുപോയി. സത്യം പറഞ്ഞാല്‍ ആ സ്ഥലംകണ്ടപ്പോള്‍ ചെറിയ പേടി തോന്നി. ഇനി അപ്പപന്‍ ഞങ്ങളെ തെറ്റിദ്ധരിച്ചതാണ് എന്ന് ഞാന്‍ ഭയന്നു.കാരണം അവിടെ കുറച്ചു സ്ത്രീകളെ മാത്രമേ കാണാന്‍ ഉണ്ടായിരുന്നുള്ളു. എന്തായാലും കാര്യംപറഞ്ഞപ്പോഴേ അവര്‍ ഇരിക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞു രണ്ടു ഗ്ലാസ്‌ ചായയും കുറെ വടയും തന്നു.അതുമുഴുവന്‍ തിന്നിട്ടും അവര്‍ അകെ പത്തുരൂപയെ ഞങ്ങളുടെ കയില്‍ നിന്നും വാങ്ങിയുള്ളൂ.ബാക്കിയുള്ളത് തിന്നുകൊണ്ട്‌ വരുമ്പോള്‍ ആണ്‌ ശ്രീയും പയസും ഞങ്ങളെ കണ്ടത്. അവരും പോയി,അവിടെ ബാക്കി ഉണ്ടായിരുന്നത് വാങ്ങി കഴിച്ചു.

അപ്പോഴേയ്ക്കും വിനീത് തിരിച്ചു വന്നു. വണ്ടി ഒരു കിലോമീറ്റര്‍‌ അകലെയുള്ള വര്‍ക്ക്‌ ഷോപ്പില്‍എത്തിച്ചാല്‍ അവര്‍ മാറ്റിത്തരും , എങ്ങനെ ഒക്കെയോ വണ്ടി അവിടെ എത്തിച്ചു. അവിടെ നിന്നുംഅത് മാറ്റി ഇറങ്ങുമ്പോള്‍ രാത്രി എട്ടുമണിയോടടുത്തിരുന്നു. തിരിച്ചു മൈസൂര്‍ വഴി, ഞങ്ങള്‍ രാത്രി വളരെവൈകി ബാംഗ്ലൂരില്‍ എത്തിച്ചേര്‍‌ന്നു.

16 comments:

അഭി said...

യാത്രകള്‍ എന്നും എനിക്ക് ഇഷ്ടമാണ് , ഒരു പാട് അനുഭവങ്ങളുമായി ഈ യാത്രയും
കുറച്ചു ഫോട്ടോസ് കൂടി ചേര്‍ക്കാന്‍ ശ്രമിച്ചതാണ് , എന്തോ സ്ക്രിപ്റ് എറര്‍ മൂലം പറ്റുന്നില്ല

ശ്രീ said...

അന്നത്തെ ആ യാത്ര ഒരിയ്ക്കലും മറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. തലേ ദിവസം ഏതാണ്ട് 9 മണിയ്ക്കു ശേഷമാണ് ഞാനും വിനീതും ഓഫീസില്‍ നിന്നിറങ്ങിയതു തന്നെ. പിന്നെ രാത്രി മുഴുവനും യാത്രയും. കൂര്‍ഗിലെത്തി, വൈകുന്നേരം തിരികേ വരുന്നതു വരെ എല്ലാം നല്ല രസം തന്നെ ആയിരുന്നു. പക്ഷേ, ആ ടയര്‍ പഞ്ചറായതു മൂലം എല്ലാ രസവും പോയി.

ഈ വിവരണത്തില്‍ തന്നെ ഏറ്റവും എടുത്തു പറയേണ്ടിയിരുന്നത് (എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും) അതായിരുന്നു. നാലു തവണ ടയര്‍ മാറ്റിയിട്ടതോടെ എന്റെ പരിപ്പിളകി. [ടയര്‍ പഞ്ചറായ സമയം 4.30. അവസാനം വര്‍ക്ക്ഷോപ്പില്‍ പോയി റിം ശരിയാക്കി ടയര്‍ മാറ്റിയിട്ടപ്പോള്‍ 8.30] മൂന്നു ദിവസം എടുത്തു കൈയുടെ വേദന മാറിക്കിട്ടാന്‍! അവസാനം ഒരു വിധം റൂമില്‍ (എത്തുമ്പോള്‍ സമയം 12 മണി കഴിഞ്ഞല്ലോ)എത്തി ബെഡിലേയ്ക്ക് ചാഞ്ഞതേ ഓര്‍മ്മയുള്ളൂ...

അതു കൊണ്ടു തന്നെ അന്നത്തെ ആ യാത്രയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് പഞ്ചറായ ആ ടയറാണ്. :)

വിവരണം നന്നായി, അഭീ.

VEERU said...

kollam !!

Anil cheleri kumaran said...

നല്ല വിവരണം.. ഇതു ഞാനും പോയ സ്ഥലമാണ്. കണ്ണൂരില്‍‌ നിന്നും വളരെ അടുത്താണ്, ഒരിക്കല്‍ കൂടി ഓര്‍മ്മ പുതുക്കിയതിന് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രാ വിവരണം കൊള്ളാം..
ഇത്ര വിശദമായ വിശദീകരണങ്ങൾ ആ‍വശ്യമില്ല കേട്ടൊ...
തുടറ്ന്നും ഇതുപോലെ എഴുതണം..ട്ടാ..

siva // ശിവ said...

ഒരുകാലത്ത് കണികണ്ട് ഉണര്‍ന്നിരുന്ന നാട്.... വൈകാതെ ഒരുനാള്‍ ഞാന്‍ വരും അവിടേയ്ക്ക്....

ramanika said...

വളരെ നല്ല വിവരണം!

കണ്ണനുണ്ണി said...

നല്ല വിവരണം..
എന്റെയും ഇഷ്ടലൊക്കേഷന്‍ ആണ് അത്

Unknown said...

കൊള്ളാം... കൂടുതല്‍ യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

അഭി said...

ഹായ്
ശ്രീ പറഞ്ഞത് പോലെ ഒരു പക്ഷെ പഞ്ചറായ ആ ടയര്‍ മറക്കാന്‍ പറ്റില്യ!
നന്ദി വീരു , കുമാരന്‍ , bilatthipattanam ,ശിവ ,ramanika ,കണ്ണനുണ്ണി ,EKALAVYAN | ഏകലവ്യന്‍ വായിച്ചതിനും അഭിപ്രയം അറിയച്ചതിനും

Sukanya said...

വളരെ നന്നായിരിക്കുന്നു യാത്ര വിവരണം. ഇവിടെ ഒക്കെ പോയ പ്രതീതി. അഭി, ഓറഞ്ച് ഉപ്പും മുളക് പൊടിയും കൂട്ടി എങ്ങനെ കഴിക്കും.

അഭി said...

നന്ദി ചേച്ചി , ഇത് പച്ച ഓറഞ്ചു ആണ് . എരിവും പുളിയും എല്ലാം കൂടെ കഴിക്കാന്‍ നല്ല സ്വാദാണ് !

ANITHA HARISH said...

Good place, thanks for introdusing.... wishes

അഭി said...

നന്ദി ചേച്ചി , വായിച്ചതിനും അഭിപ്രായം അറിയച്ചതിനും

skcmalayalam admin said...

യാത്രാവിവരണം കലക്കി,..ഫോട്ടൊസ് സൈസ് കുറച് ഇടുന്നത് എങനെയെന്നു മനസിലക്കണം കേട്ടൊ അഭി,...

Sulfikar Manalvayal said...

നല്ല വിവരണം. ഇനിയം വരാം ഈ വഴി