Thursday, May 13, 2010

മഴക്കാലം

മഴയും മഴക്കാലവും എന്നും നമുക്കു പ്രിയപെട്ടവയാണ്.................
വേനല്‍ മഴ തുടങ്ങി കഴിഞ്ഞു.......................

കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് ഒരു ഹരമായിരുന്നു . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് . ഇറയതെക്ക് കാലും നീട്ടി മഴവെള്ളം കാലില്‍ തട്ടി തെറിപ്പിക്കുക ആയിരുന്നു മഴയുള്ള സമയത്തെ പ്രധാനപരിപാടി ( അമ്മയുടെ അടുത്തുനിന്നും ഇഷ്ടംപോലെ തല്ലും കൊളളും).
നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും . വീടിന്റെ മുന്നില്‍ കൂടി തന്നെ ഒഴുകുന്ന ഒരു തോടുണ്ട് അത് കഴിഞ്ഞാല്‍ പാടം .മഴക്കാലം ആകുമ്പോ ഈ തോടും പാടവും നിറഞ്ഞൊഴുകും . അന്ന് ഈ തോടിനു പാലം ഇല്ലാത്തതിനാല്‍ ഫുള്‍ ആയി നിറഞ്ഞു കവിഞ്ഞിരിക്കുക ആണെങ്ങില്‍ ഞങ്ങളെ സ്കൂളില്‍ വിടാന്‍ പേടി ആയിരുന്നു . രാവിലെ അമ്മയോ അമ്മായിയോ ഞങ്ങളെ ഓരോരുത്തരെ ആയി തോടും പാടവും കടത്തി അപ്പുറത്ത് കൊണ്ട് പോയി വിടും . പിന്നെ വൈകുനേരം ഞങ്ങള്‍ തിരിച്ചു വരുമ്പോഴേക്കും തന്നെ ആരെങ്കിലും അവിടെ നില്കുന്നുണ്ടാകും. വെള്ളം ഒരു പാട് നിറഞ്ഞാല്‍ ഈ പരിപാടിയും നടക്കാറില്ല അപ്പോള്‍ ഒന്നുകില്‍ ആ ദിവസങ്ങളില്‍ സ്കൂളില്‍ വിടില്ല അല്ലെങ്ങില്‍ വീട്ടില്‍ നിന്നും കുറെ ദൂരം നടന്നാല്‍ ഉള്ള ഒരു പാലം വഴി അപ്പുറം കടക്കാം . പിന്നീടു ബാക്കി കൂടി നടന്നു സ്കൂള്‍ എത്തുമ്പോഴേക്കും ഒരു സമയം ആകും .
നല്ല തെളിഞ്ഞ വെള്ളം ആയിരിക്കും മഴ പെയ്തു കുറെ ആകുമ്പോ... ആ വെള്ളത്തില്‍ തിമിര്‍ത്തു ആടിയ ബാല്യം ആയിരുന്നു ഞങ്ങളുടെ....തൊടിയിലുടെ ഒഴുകി വന്നു തോട് പോലെ ഞങ്ങളുടെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന ആ തെളി നീരില്‍ ചെറിയ മീനുകളെ നോക്കി ആസ്വദിച്ച കുട്ടിക്കാലം... ...
ഈ തോടിനും അപ്പുറത്തായിരുന്നു ഞങ്ങളുടെ പാടം . മിക്കസമയത്തും ഈ മഴ സമയത്തായിരിക്കും കൊയ്ത്തു വരിക . കുറെ ആളുകള്‍ ഉണ്ടാകും കൊയ്യാന്‍, മിക്കപ്പോഴും വൈകുനേരം വരെ കൊയ്ത കറ്റ ചുരുട്ടുകള്‍ ( നെല്ല് ചെറുതായി കൊയ്ത്തു കെട്ടുനതിനെ ആണ് ഇങ്ങനെ പറയുന്നത് ) കൊണ്ടുവരാന്‍
പറ്റാതെ പാടത്തു തന്നെ കിടക്കുന്നുണ്ടാകും . രാത്രി വീണ്ടും മഴ പെയ്യുമ്പോള്‍ ഇത് മുഴുവന്‍ ഒഴുകി പോകും . കുറെ ഒക്കെ താഴെ കണ്ടങ്ങളില്‍ നിന്നും കിട്ടും ബാക്കി ഒക്കെ പോകും .
നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന തോട്ടിലുടെ കറ്റ തലയില് വെച്ച് വരുന്ന കാഴ്ച ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാകും. പലപ്പോഴും രസകരമായ സംഭവങ്ങളും ഉണ്ടാകും . വെള്ളത്തിന്റെ ഒഴുക്കില്‍ വീഴുനതും , കറ്റ വെള്ളത്തില്‍ പോകുനതും എല്ലാം ആലോചിക്കുമ്പോള്‍ ഇപ്പോള്‍ തമാശ ആണ്

തിമര്‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാന്‍, മിന്നല്‍ കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു

ഇപ്പോള്‍ ബാംഗ്ലൂര്‍ മഴപെയുമ്പോള്‍ നോക്കി നില്കാറുണ്ട് , വേറെ പണി ഒന്നും ഇല്ലെങ്ങില്‍ . പക്ഷെ മഴയത് നടക്കാന്‍ ഉള്ള ഇഷ്ടം ഇവിടെ വന്നതോട് കൂടി ഇല്ലാതായി . മഴ കഴിഞ്ഞാല്‍ പോലും പിന്നെ കുറെ നേരത്തേക്ക് റോഡില്‍ നടക്കേണ്ട കാര്യം ആലോചിക്കേണ്ട .



എവിടെയോ കേട്ട ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു

"അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രം

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."
........................................
.................
..അതെ മഴ ഒരു കനിവാണ് .
ആ മഴയും മഴക്കാലവും,ദൂരെയാണെങ്കിലും ഇന്നും എന്റെ ഓര്‍മകളില് തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു.................

100 comments:

അഭി said...

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."

ഒരു യാത്രികന്‍ said...

അടുത്തമഴക്കാലത്ത് മഴക്കായി നാട്ടില്‍ പോകുന്നു....മഴ എന്നും എന്‍റെ പ്രീയ കൂട്ടുകാരന്‍....സസ്നേഹം

ശ്രീക്കുട്ടന്‍ said...

നമ്മുടെ മനസ്സിനേയും ശരീരത്തിനേയും തണുപ്പിക്കാന്‍ മഴയ്ക്കുള്ള കഴിവ് അപാരം തന്നെ.ഞാനും മഴ ഇഷ്ടപ്പെടുന്നു.

എന്താ അഭീ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിക്കൂടേ

ശ്രീ said...

മഴയെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിയ്ക്കും...

'പുഴ മുതല്‍ പുഴ വരെ' ഒന്നൂടെ വായിയ്ക്കാന്‍ തോന്നുന്നു...

എറക്കാടൻ / Erakkadan said...

അഭീ ..നീയും നൊസ്റ്റാള്‍ജിക്കിലേക്ക് തിരിഞ്ഞോ...? ഹി..ഹി...a

പട്ടേപ്പാടം റാംജി said...

മഴക്കാല ഓര്‍മ്മകള്‍ ഓര്‍ക്കാത്തവര്‍ കുറവായിരിക്കും. കൊയ്തും കറ്റമെതിയും ഒക്കെയായി മഴയില്‍ ഒലിച്ചിറങ്ങുന്ന പഴയകാല ഓര്‍മ്മകള്‍ ഇപ്പോഴും കുളിരേകുന്നു എന്നത്‌ സത്യം.

കൂതറHashimܓ said...

തര്‍ത്തു പെയ്യുന്ന മഴയില്‍ നനഞ്ഞ് നടക്കാന്‍ എന്ത് രസാ.... :)

Anonymous said...

മഴയിലെ നനുത്ത ഓർമ്മകൾ എന്നും മനസിൽ കുളിരണിയിക്കുന്നു... ചാറ്റൽ മഴയും മഴ നനഞ്ഞ ഓർക്കളും മനസിൽ കടന്നു വന്നു. ഒരു നല്ല മഴ കണ്ടിട്ട് ആസ്വദിച്ചിട്ട് എത്ര കാലമായി.. ഈ മഴക്കാലത്ത് ഞാനും ഉണ്ടാകും നാട്ടിൽ ദൈവം സഹായിച്ചാൽ..

Anonymous said...
This comment has been removed by the author.
അഭി said...

ഒരു യാത്രികന്‍,
നന്ദി മാഷെ,
നാടും മഴയും ഒക്കെ ആസ്വദിക്കാന്‍ എല്ലാ ആശംസകളും

ശ്രീക്കുട്ടേട്ടന്‍,
നന്ദി , അക്ഷര തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടതൊക്കെ തിരുത്തിയിട്ടുണ്ട്

ശ്രീ ,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി . ശരി ആണ് പുഴ മുതല്‍ പുഴ വരെ ഞാനും മുന്നേ എപ്പോഴോ വായിച്ചതാണ്

അഭി said...

എറക്കാടൻ / Erakkadan,
അങ്ങനെ ഒന്നും ഇല്ല ചുമ്മാ എഴുതി എന്ന് മാത്രം .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

പട്ടേപ്പാടം റാംജി,
ഒരു പക്ഷെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കാഴ്ചകള്‍ ആയിരിക്കും അതൊക്കെ, ഇനി ഒരു പക്ഷെ കാണാന്‍ പറ്റാത്തതും .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

കൂതറHashim,
നല്ല രസല്ലേ മഴയില്‍ നന്നഞ്ഞു അങ്ങനെ നടക്കുക എന്ന് വെച്ചാല്‍ .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

Enlis Mokkath said...

അഭി കൊള്ളാം....നന്നായിട്ടുണ്ട്...
മഴ അതൊരു പ്രത്യേക ഫീലിംഗ് ആണ് ...

ഇന്നലെ കൂടെ ....ഇവിടെ (ബംഗ്ലൂരില്‍ ) പെയ്ത മഴ ... BTM ഇല്‍ ഇറങ്ങി ... ഞാന്‍ നടന്നു ....മൊത്തം നനഞു ....എന്നാലും വക വെച്ചില്ല..... അങ്ങനെ നടന്നു....

നാട്ടിലെ തോട്ടില്‍ എല്ലാം ഇറങ്ങി മഴ നനഞു സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും വരുന്നതും ...പിന്നെ മഴയത്തുള്ള ഫുട്ബാള് കളിയും..എല്ലാം ഒന്ന് മിന്നി മറഞ്ഞു ഓര്‍മകളില്‍....പക്ഷേ...

പിന്നേ അങ്ങ് ചെന്നപ്പോ എന്റമ്മോ..!!!..
ചളി....ചച്ച്ചളി....പിന്നേ ഞാനും എല്ലാരേം പോലെ ഒതുങ്ങി മാറി ബാന്ഗളൂരുകാരന്‍ ആയി ...കുടയും പിടിച്ചു നടന്നു......
മുന്‍പേ പറഞ്ഞ അതെ മഴയെയും പ്രാകി ......

Typist | എഴുത്തുകാരി said...

മഴയെ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്!. നാട്ടില്‍ വീണ്ടുമൊരു മഴക്കാലം വരാറായിത്തുടങ്ങി.‍

പാവത്താൻ said...

മഴ. മണ്ണിലും മനസ്സിലും പെയ്യുന്നു.മഴയോര്‍മ്മകള്‍ ഇഷ്ടമായി. ആശംസകള്‍

ഹംസ said...

നെസ്റ്റോജിയ.!! മഴയെകുറിച്ചാവുമ്പോള്‍ കേള്‍ക്കാനും വായിക്കാനും എല്ലാം സുഖമാണ്. മഴയെ ഇഷ്ടമാണെങ്കിലും ചില മഴകള്‍ വല്ലാതെ ഭീതിയുണ്ടാക്കാറുണ്ട്.!!

അഭി said...

ഉമ്മുഅമ്മാർ,
ഈ മഴക്കാലം ആസ്വദിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

എന്‍ലിസ് മൊക്കത്ത്..,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
Typist | എഴുത്തുകാരി,
ശരിയാ ചേച്ചി മഴയെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം ആയിരിക്കും .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

അഭി said...

പാവത്താൻ ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഹംസ,
മഴയെ കുറിച്ച് രസകരമായ ഓര്‍മ്മകള്‍ ആണ് കൂടുതല്‍ .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Manoraj said...

വളരെ നല്ലൊരു കുഞ്ഞ് പോസ്റ്റ്.. മഴ എന്നും ഗൃഹാതുര്വത്വം ഉണർത്തുന്ന ഒന്നാണ്. പണ്ട് എവിടേയോ കേട്ടപോലെ ആത്മാക്കളൂടെ സന്തോഷമാണു മഴ.. !!! അഭിയുടെ പോസ്റ്റ് ഒരിക്കൽ കൂടി നന്മകൾ നിറഞ്ഞൊരു നാട്ടിൻ പുറത്തേക്ക് കൊണ്ട് പോയി. .ഒരു സത്യൻ അന്തിക്കാട്ട് ചിത്രത്തിലെ ഗ്രാമാന്തരീക്ഷം.. വരികളിലും ആ ഒരു ടച്ച്.. ഭാവുകങ്ങൾ

anupama said...

Dear Abhi,
Good Afternoon!
Enjoyed reading your post!
Mazha-navarasangal unartunnu,uringiya vikarale vilichunarthunnu,a mazhakkayi njan kathirikkunnu.
Oru mazhakkalam koodi,ivide Thrissuril!
Wishing you a lovely day,
Sasneham,
Anu

അഭി said...

മനു ഏട്ടാ ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഹായ് അനു,
വളരെ സന്തോഷം ആദ്യമായി ഇവിടെ കണ്ടതില്‍, പിന്നെ വായിച്ചു ഒരു അഭിപ്രായം അറിയച്ചതിനും .എപ്പോഴും എന്നും മഴ ആസ്വദിക്കാന്‍ കഴിയട്ടെ

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട് അഭി, മഴയൊരു കുളിരായ് പെയ്യട്ടെ

Sidheek Thozhiyoor said...

മഴ എന്നും ഒരനുഭൂതിയാണ്...

Readers Dais said...

മഴ എന്നും ഒരു സുഹൃത്ത്‌ തന്നെ :)

(കൊലുസ്) said...

മഴ..മഴ.. ഇഷ്ട്ടായിട്ടോ.
ഇനിയും വരാം.

Anil cheleri kumaran said...

ഇവിടെ മഴ പെയ്യുമ്പോള്‍ തന്നെ ഈ മഴ പോസ്റ്റ് വായിക്കാനും കഴിഞ്ഞു.

വീകെ said...

മഴ എനിക്കും ഒരുപാടിഷ്ടാ....
മഴ പെയ്യുമ്പോൾ നോക്കിയിരിക്കുന്നത് ഏറ്റവും ഇഷ്ടം...
പിന്നെ ഓട്ടിൻ പുറത്ത് മഴ പെയ്യുന്ന ശബ്ദം കേട്ടുറങ്ങാൻ അതിലേറെ കൊതിയാ....!!

ആശംസകൾ....

അഭി said...

sreenadhan,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി

സിദ്ധീക്ക് തൊഴിയൂര്‍,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി . അതെ മഴ എന്നും ഒരനുഭൂതിയാണ്..

Readers Dais,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി .ഒരു നല്ല സുഹൃത്തായി ഈ മഴ എന്നും തുടരട്ടെ

അഭി said...

($nOwf@ll),
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം .
കുമാരന്‍ | kumaran ,
നന്ദി കുമാരേട്ടാ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

വീ കെ,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

ഗീത said...

മഴ ഒരു സൌന്ദര്യം തന്നെയാണ്. സ്കൂള്‍കാലങ്ങളിലെ ജൂണ്‍ ഒന്നാം തീയതികള്‍ ഓര്‍മ്മവരുന്നു - മഴനനഞ്ഞ് ചെന്നു കയറുന്നതും പുതിയ ക്ലാസ്സിലേക്കുള്ള മാറ്റവും ഒക്കെ.

Sukanya said...

അഭിയുടെ ലോകത്ത് വന്നിട്ട് നാളേറെ ആയി. തികച്ചും നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന മഴ അനുഭവങ്ങള്‍.
നഗരത്തില്‍ മഴ വന്നാല്‍ ഇറങ്ങി നടക്കുന്ന കാര്യം...?

ഒഴാക്കന്‍. said...

മഴ,മഴ,മഴ,മഴ,മഴ...

അഭി said...

ഗീത ,
മഴയെ കുറിച്ചുള്ള ഒരുമകള്‍ ഹൃദ്യമാണ് . വായിച്ചതിനും അഭിപ്രയം അറിയച്ചതിനും നന്ദി.
Sukanya,
ചേച്ചി വീണ്ടും കണ്ടതില്‍ സന്തോഷം . നഗരത്തില്‍ മഴ പെയ്താല്‍ ഇറങ്ങി നടക്കുന്ന കാര്യം ആലോചിക്കാനെ പറ്റില്ല .

ഒഴാക്കന്‍,
നന്ദി മാഷെ

Raveena Raveendran said...

മഴയോട് കൂട്ടുകൂടിയിരുന്ന ബാല്യം എല്ലാവര്‍ക്കും സ്വന്തം !

anupama said...

Dear Abhi,
Good Afternoon!
Thrissur mazhayude manoharithayil!
You have written well about the rain and the beautiful experiences!
http://anupaama-sincerlyblogspot.com.blogspot.com
Wishing you a wonderful day,
Sasneham,
Anu

anupama said...

http://anupama-sincelyblogspot.com.blogspot.com
This is the correct link.
Sasneham,
Anu

jayanEvoor said...

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."

അതെ....
ഈ മഴക്കാലത്ത് ഭാവന പീലിവിടർത്തട്ടെ!
ആശംസകൾ!

mukthaRionism said...

മഴ പെയ്യട്ടെ..
ഇനിയും..
നിലക്കാതെ...

ഒന്ന് മഴ കൊള്ളാന്‍ പൂതി.

അഭി said...

Raveena Raveendran ,
മഴയോട് കൂട്ടുകൂടിയിരുന്ന ബാല്യം എല്ലാവര്‍ക്കും സ്വന്തം !പക്ഷെ ഇനി എത്ര കാലം ?വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

anupama ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
jayanEvoor,
ജയേട്ടാ നന്ദി
»¦മുഖ്‌താര്‍¦udarampoyil¦« ,
മഴ കൊള്ളാനുള്ള ആഗ്രഹം വേഗം നടക്കട്ടെ .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

sm sadique said...

നനുത്ത മഴസ്പർശം സ്നേഹമാണ് സംഗീതമാണ്.
ഞാൻ, സ്നേഹിക്കുന്നു ആസ്വദിക്കുന്നു..........
ഞാനും മഴയിലേക്കിറങ്ങുന്നു..........

അഭി said...

sm sadique ഇക്കാ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം .വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി

അരുണ്‍ കരിമുട്ടം said...

ഇവിടിപ്പോ മഴയാണ്, അപ്പോഴാണ്‌ ഈ പോസ്റ്റും വായിച്ചത് :)

കുഞ്ഞാമിന said...

മഴ ഇഷ്ട്ടമില്ലാത്തതായി ആരാണുള്ളത്? മഴയെകുറിച്ചുള്ള നല്ല ഓർമ്മയായി ഈ പോസ്റ്റ്

മരഞ്ചാടി said...

അഭീ താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മഴയെക്കുറിച്ചുള്ള ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോയി ... മഴയിഷ്ടമില്ലാത്ത ആരാ ഉള്ളത് അല്ലേ... ഗുഡ്

അഭി said...

അരുണ്‍ ഏട്ടാ ,
നന്ദി
കുഞ്ഞാമിന ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം . മഴയെ ഇഷ്ടപെടാത്തവര്‍ കുറവായിരിക്കും . വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി
മരഞ്ചാടി,
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ,വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി

Praveen Raveendran said...

aathmaakkalude santhoshamanu mazha....

nalla post...
iniyum ezutuka..

അഭി said...

praveen raveendran ,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

ജീവി കരിവെള്ളൂർ said...

വേനല്‍മഴ ഇടവപ്പാതിക്ക് വഴിമാറിയപ്പോഴാ വായിക്കുന്നത് .ഇവിടെ കൊച്ചിയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു ,മനസ്സിലും .പോസ്റ്റ് വായിച്ചപ്പോ ഒന്നു കൂടി കുളിര് കോരുന്നു .ഓര്‍മ്മകള്‍ മഴയുടെ നനുത്ത സ്പര്‍ശമായ് തഴുകുന്നു ...

Anees Hassan said...

ഈ മഴയും ഇഷ്ടമായി

Jishad Cronic said...

മഴ എന്നും ഒരനുഭൂതിയാണ്

അഭി said...

ജീവി കരിവെള്ളൂര്‍ ,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി മാഷെ

ആയിരത്തിയൊന്നാംരാവ്,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം .വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി
Jishad Cronic™,
അതെ മഴ എന്നും ഒരു അനുഭൂതി ആണ് .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

Naseef U Areacode said...

മഴയുടെ സൌന്ദര്യം എത്ര പറഞ്ഞാലും തീരില്ല.. ചെറിയ മഴയത്തുള്ള നടത്തവും, ചൂടുള്ള വല്ലതും തിന്നു മഴയും നോക്കി മഴയുടെ ചറപറ ശബ്ദം കേട്ട് ഇരിക്കുന്നതും ...... നന്ദി അഭി... ആശംസകള്‍.

നാട്ടുവഴി said...

ബാല്യകാലം ഓര്‍മ്മിപ്പിച്ചതിന് നന്ദി..........കുടയില്ലാതെ തന്നെ വായിച്ചു, ആകെ നനഞ്ഞു.

സ്നേഹതീരം said...

“മഴ ഒരു കനിവാണ്‌."

വളരെ ശരിയാണ്.മണ്ണും മനസ്സും ഒരുപോലെ കുളുര്‍പ്പിക്കുന്ന മഴ.. എത്ര പറഞ്ഞാലും തീരില്ല..

ഈ പോസ്റ്റിലൂ‍ടെ മഴയെ വീണ്ടും ഒരു നല്ല അനുഭവമാക്കിത്തന്നതിന് നന്ദി.

സുന്ദരിക്കുട്ടി said...

മഴ പെയ്യട്ടെ....

അഭി said...

Naseef U Areacode,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
നാട്ടുവഴി ,
നന്ദി മാഷെ
സ്നേഹതീരം,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
സുന്ദരിക്കുട്ടി,
മഴ പെയ്യട്ടെ....യിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

rafeeQ നടുവട്ടം said...

എന്‍റെ മനസ്സിലും പെയ്തു, ഓര്‍മകളുടെ ഒരു പേമാരി..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മഴ ഒരു മനോഹരമായ ഓര്‍മ്മ....
മനസ്സില്‍ അനുഭവങ്ങളുടെ...
വെളുത്ത പിച്ചക പൂക്കളായി പടര്‍ന്നുകയറുന്ന മഴ!!!

അഭിനന്ദനങ്ങള്‍!!!.

അഭി said...

rafeeQ നടുവട്ടം,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
Joy Palakkal ജോയ്‌ പാലക്കല്‍ ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

Gopakumar V S (ഗോപന്‍ ) said...

നല്ല ഓർമ്മകൾ...

ആശംസകൾ

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മഴ ഒരു മനോഹരമായ ഓര്‍മ്മ....
തികച്ചും ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയ ഒരു പോസ്റ്റ്‌..

എല്ലാ ആശംസകളും നേരുന്നു!!!!

നിയ ജിഷാദ് said...

മഴയെ സ്നേഹിക്കുന്നതിനാല്‍ ഇത്തവണ നഷ്ട്ടമായത്തില്‍ സങ്കടമുണ്ട്.
ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് ഓര്‍മ്മയിലെ മഴക്കാലം മാത്രമാണ് കൂട്ട്.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."

ഇതുപോലെ തന്നെയാണ് എഴുത്തും കേട്ടൊ അഭി

വീകെ said...
This comment has been removed by the author.
Unknown said...

മഴ... ഹാ മഴ!
ഞാനും എന്റെ ഓര്‍മ്മകളിലൊന്ന് നനയട്ടെ...
:)

Jithin Raaj said...

അഭിയേട്ടാ നന്നായിട്ടുണ്ട്

എന്റെ ബ്ലോഗ് ഒന്നു നോക്കൂ

http://blog.jithinraj.in/

ഭായി said...

മഴ!!!! ഈ മരുഭൂമിയിൽ കഴിയുംബോഴാണ് മഴയുടെ വില മനസ്സിലാകുന്നത്!!! മഴ ഒരനുഗ്രഹമാണ്, ഒരനുഭൂതിയാണ്, അത് ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്.

Gini said...

കൊള്ളാം മാഷെ...

Unknown said...

മഴ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് അവളൊരു ഇന്ദ്രജാലക്കാരിയാണ്.

HariSree said...

Chetta super blog..
njanente friendsinem kaanikkunnu !

അഭി said...

Gopakumar V S (ഗോപന്‍ ),
നന്ദി

Joy Palakkal ജോയ്‌ പാലക്കല്‍ ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
നിയ ജിഷാദ്,
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

അഭി said...

മുരളി ഏട്ടാ
വളരെ നന്ദി നന്ദു | naNdu | നന്ദു ,
നന്ദു നനഞ്ഞിട്ടു പനിപിടിക്കാതെ നോക്കിക്കൊള്ളു

ജിതിന്‍ ,
നന്ദി . ബ്ലോഗ്‌ ഞാന്‍ വയിച്ചിരുന്നുട്ട്ടോ

അഭി said...

ഭായി ,
ശരിയാണ് മാഷെ
ഗിനി ,
നന്ദി

HariSree
നന്ദി ഹരി

സ്തംഭിപ്പിക്കും ഞാന്‍ said...

mazha oru lahari aanu....kudichu thalarnnu waaluwekkunna lahariyalla...
pranaya bhavangale thazhukiyunarthi,,nammale okondu pattupaadi nritham weppikkunna kulir mazha

ഹംസ said...

മഴക്കാലം കഴിഞ്ഞില്ലെ അഭീ... പുതിയ പോസ്റ്റ് ഇടൂ

Unknown said...

മഴ........

Unknown said...

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌.
---------------------
പക്ഷെ, കുട ഒരു ശല്യമാണ്.
നന്നായിട്ടുണ്ട്, ട്ടോ!

Unknown said...

മഴ
സ്നേഹമാണ്
വാത്സല്യമാണ്
സാന്ത്വനമാണ്

ഒരു തുള്ളി പെയ്ത് നെറികയില്‍ വീഴുമ്പോള്‍
ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാതെ വയ്യ.

എന്നിരുന്നാലും മഴക്കെടുതികളെ മറക്കാന്‍ വയ്യ!

കിരണ്‍ said...

എഴുത്ത് നന്നായി.
എനിക്കും കുഞ്ഞുനാള്‍ മുതല്‍ തന്നെ മഴ വല്യ ഇഷ്ടമായിരുന്നു. ഇവിടെ മരുഭൂമിയില്‍ നാട്ടിലെ മഴ ഒത്തിരി മിസ്സ്‌ ആവുന്നു,
ഇവിടെ മഴ ഉണ്ട് എങ്കിലും അതിന് മറ്റൊരു ഭാവമാണ്.

Ismail Chemmad said...

ഈ മഴ നനഞ്ഞപ്പോള്‍ എന്റെ മനസ്സും തണുത്തു
കൂടതല്‍ മഴ കൊള്ളണോ... ഇവിടെ ക്ലിക്കൂ
http://www.ismailchemmad.co.cc/2010/11/blog-post_08.html

Anonymous said...

മഴ: വര്‍ണിക്കാന്‍ കുറച്ച് പ്രയാസമാണ്. കാളിദാസന് പോലും

V P Gangadharan, Sydney said...

Though belated, let me wish you all the best!
Please let me know when a new post appears.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മഴ ഒരു മനോഹരമായ ഓര്‍മ്മ....

ആശംസകളോടെ..

ജയരാജ്‌മുരുക്കുംപുഴ said...

mazhayude sameepyam anirvachaneeyamanu..... aashmamsakal.....

ente lokam said...

nalla mazha..ente lokathu
ninnu ee lokam kaanaan
vannathu aanu...namaskaaram

Ismail Chemmad said...

അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രം

anju minesh said...

ഇവിടെ ഇപ്പോള്‍ കനത്ത ചൂടാ മോനെ...അതോണ്ട് വായിച്ചപ്പോള്‍ സങ്കടം വന്നു..

ജയരാജ്‌മുരുക്കുംപുഴ said...

mazha, nimithamanu, anugrahamanu, kanivanu......... aashamsakal........

Prabhan Krishnan said...

നനഞ്ഞു...!!
മനോഹരമായെഴുതി..!
പാടി മഴപെയ്തന്നൊക്കെ കേട്ടിട്ടൊണ്ട്..
ആദ്യായിട്ടാ വായിച്ച് നനയണത്..!!
വീണ്ടും എഴുതൂ..
ആശംസകള്‍..!

ദൃശ്യ- INTIMATE STRANGER said...

ഇവിടെ ഇപ്പോള്‍ നല്ല മഴയാ

AJAY JOHN said...

I LOVE RAIN BECAUSE RAIN IS A BEAUTIFUL FEELINGS.I AM DANCING IN THE RAIN.
RAIN RAIN COME AGAIN.........................

ഹരിശ്രീ said...

അഭീ,

മഴയെ എനിയ്കും ഇഷ്ടമാണ്..

ഇടയ്ക്ജൊയ്ക്കെ ബാല്യസ്മരണകളിലേക്ക് ചിന്തിക്കാന്‍ മഴ കാരണമാവാറുണ്ട്.

പോസ്റ്റ് നന്നായി.

ആശംസകളോടെ

ഹരിശ്രീ.

ജയരാജ്‌മുരുക്കുംപുഴ said...

ahte mazha oru kanivanu........

ബഷീർ said...

>>മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌." <<


മഴ പ്രവാസിക്കെന്നും പ്രിയപ്പെട്ടതാണ്‌.. നഷ്ടമാണ്‌.. ഇപ്പോള്‍ നാട്ടില്‍ മഴപെയ്തു കൊണ്ടിരിക്കുന്നു..

Prabhan Krishnan said...

അതെ മഴ ഒരുപാട് ഓര്‍മകള്‍ തരും നമുക്ക്..! കൂട്ടി കൊണ്ടുപോകും..പിന്നിലേക്ക്..!നിറഞ്ഞൊഴുകുന്നതോടിനും..വിളഞ്ഞാടുന്ന കതിരിനുമപ്പുറത്തുള്ള കുട്ടിക്കാലത്തേക്ക്..!

ഈ നല്ല ഓര്‍മകള്‍ക്ക് ആശംസനേരുന്നു..!

ജിത്തു said...

കുട്ടികാലത്ത് തോട്ടീലെ വെള്ളത്തില്‍ തോര്‍ത്തുമുണ്ട്കൊണ്ട് പരല്‍ മീനിനെ അരിച്ചു പിടിച്ചതൊക്കെ ഇപ്പോ ഓര്‍ക്കാന്‍ എന്തു രസമാ
അതൊക്കെ ഒന്നൂടെ ഓര്‍മിപ്പിച്ചു അഭിയുടെ ഈ പോസ്റ്റ്

ആഷിക്ക് തിരൂര്‍ said...

ഹൃദയത്തില്‍ കോറിയിട്ട വരികള്‍ ...ഒത്തിരി ഇഷ്ട്ടമായി ... വീണ്ടുവരാം ... സസ്നേഹം...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ....ആശംസകൾ....

Unknown said...

പതിറ്റാണ്ടുകൾക്കു ശേഷം ഇത്തവണ കാസറഗോഡ്‌ നല്ല മഴ ലഭിച്ചു ഇന്നു വരെ പെയ്തത്‌ 321സെന്റി മീറ്റർ മഴ - ജി.എം ന്യൂസ്‌

Unknown said...

മഴയെ കുറിച്ച് ഇനിയും അനുഭവങ്ങൾ ഈ പോസ്റ്റിനു comment ചെയ്തവർക്ക് ഉണ്ടാകും അതും പോസ്റ്റ് ചെയ്യുക

Unknown said...

Poli