Wednesday, November 28, 2012

ജോഗ് ഫാള്‍സ് -ഷിമോഗ

പതിവ് യാത്രകള്‍ പോലെ തന്നെ തീരെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ജോഗ് ഫാള്‍സ് -ഷിമോഗ പോകുന്നു എന്ന് അറിഞ്ഞത് . ഞങ്ങളുടെ യാത്രകളിലെ സ്ഥിരം ഡ്രൈവര്‍ മാര്‍ രണ്ടു പേര്‍ കേരളത്തിലേക്ക് ജോലി മാറിപോയതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ ഒരു പ്രോബ്ലം ആയിരുന്നു .പുതിയതായി  ജോയിന്‍ ചെയ്ത ഒരാളെ കൂടെ കൂട്ടി  രണ്ടു വണ്ടികളില്‍ ആയി പോകാന്‍ തീരുമാനം ആയി. വണ്‍ ഫോര്‍ മാരീഡ്  വേറെ ഒരെണം ഫോര്‍ ബാച്ചീസ് ......
          ജോഗ് ഫാള്‍സ് , മുരുധേശ്വാര്‍  പിന്നെ ഷിമോഗയില്‍ ഉള്ള ഒരു വേറെ ഒരു സ്ഥലം . ഇത്രയും ആണ് പ്ലാന്‍ . വണ്ടികള്‍ തലേന്ന് തന്നെ പയസ് പോയി എടുത്തുകൊണ്ടു വരാം  എന്ന് ഏറ്റു ( അല്ലെങ്കിലും വേറെ ആരെയും അവന്‍ ആ പണി എല്പ്പിക്കാറില്ല ). അതിരാവിലെ പ്രവീണ്‍ എന്നെയും ഗോട്സോനെയും  മടിവാലയില്‍ നിന്നും പൊക്കി കൊള്ളാം  എന്നും ഏറ്റിരുന്നു.
              നേരം വെളുപ്പിനു തന്നെ എന്നീട്ടു കുളിച്ചു റെഡി ആയി കാത്തിരിപ് തുടങ്ങി . ഇപ്പ്രാവശ്യം കൂട്ടിരിക്കാന്‍ വേറെ ഒരാളും കൂടെ ഉള്ളതിനാല്‍ ബോര്‍ അടിച്ചില്ല . 5 മണിയോട് കൂടി പ്രവീണ്‍ വണ്ടിയുമായി വന്നു ഞങ്ങളെ കൂട്ടി  മറ്റുളവര്‍ ജോയിന്‍ ചെയ്ത സ്ഥലത്ത് എത്തി. അവിടെ വെച്ച് രണ്ടു വണ്ടികളില്‍ ആയി യാത്ര തുടങ്ങി ....
 മനോഹരമായ സ്ഥലങ്ങള്‍ ആണ് പോകുന്ന വഴിക്ക് . വിശന്നു തുടങ്ങിയപോള്‍   വഴിയില്‍ കണ്ട ചെറിയ ഹോട്ടലില്‍  കേറി . അവിടെ നിന്നും ദോശയും ഇഡലിയും  അല്ലാത്ത രണ്ടും കൂടി ചേര്‍ന്ന ദോഡലി   കഴിച്ചു. സംഭവം കൊള്ളായിരുന്നു



വീണ്ടും യാത്ര തുടങ്ങി ഇടക്ക്  കണ്ട  സൂര്യകാന്തി തോട്ടത്തില്‍ കേറി കുറച്ചു  ഫോട്ടോ എടുത്തു






 ഉച്ചയോടെ ഞങള്‍ ഷിമോഗ എത്തി ഭക്ഷം കഴിച്ചു  വെള്ള ചാട്ടം  കാണാന്‍ പോയി . നല്ല സ്ഥലം ആണ്  കുറെ നേരം അത് വഴി ചുറ്റി നടന്നു 










 താഴോട്ടുള്ള പടികളുടെ എണ്ണം കണ്ടപ്പോള്‍  കൂടെ ഉണ്ടായിരുന്നു സ്ത്രിജനങ്ങള്‍  ഇല്ല എന്നായി . അത് വരെ വന്നിട്ടു  താഴെ പോകാതിരുന്നാല്‍ മോശം അല്ലെ എന്നു  വിചാരിച്ചു ഞങ്ങള്‍  ബാച്ചികള്‍ ഇറങ്ങി തുടങി . വയ്കാതെ തന്നെ മനസിലായി എളുപ്പം  ഉള്ള പണി അല്ല എന്ന്  . ഏതാണ്ട് 1400 പടികള്‍ ഇറങ്ങണം . ഇറങ്ങുമ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍ കേറി പോകുമ്പോള്‍ എന്താകും എന്നൊരു പിടിയും ഇല്ല .
താഴെ എത്തറാകുമ്പോള്‍  തന്നെ വെള്ളം വന്നു വീഴുന്നതിന്റെ  ശബ്ദം കേട്ട് തുന്ടങ്ങി  .  ഏതാണ്ട് 830ft  മുകളില്‍ നിനും വെള്ളം തഴോട് വീഴുനത്  കാണാന്‍ തന്നെ ഒരു രസം ആണ് . താഴെ ഉള്ള പാറക്കെട്ടുകളില്‍  തട്ടി വെള്ളം  ചിതറി  തെറിക്കുന്നു .







 ആ  പാറക്കെട്ടിലൂടെ   വളരെ  പണിപെട്ട് നടന്നു വെള്ളച്ചാട്ടത്തിന്റെ  നേരെ  താഴെ വരെ പോയി. വെള്ളം വീഴുമ്പോള്‍ വേദനിക്കുന്നപോലെ  .   താഴെ ഉള്ള  സ്ഥലത്ത് കുളി ഒക്കെ കഴിഞ്ഞപ്പോഴെകും  ബാക്കി ഉള്ളവരും പതുക്കെ നടന്നു എത്തി.    വിചാരിച്ച പോലെ തന്നെ മേലോട്ട് കേറുക എന്നത്  ഒരു സാഹസം തന്നെ ആയിരുന്നു . നല്ല ശകതമായ മഴയും തുടങ്ങി .
തീരെ നടക്കാന്‍ പറ്റാത്ത  അവസ്ഥ . ചുറ്റും കാടു മാത്രം ഇരുട്ടി തുടങ്ങിയതിനാല്‍ അധികം ആളുകളും  ഇല്ല പിന്നെ എങനെ  ഒക്കെയോ  മേലെ എത്തി എന്ന് മാത്രമേ അറിയുള്ളു
                     അടുത്ത് കണ്ട ഒരേ ഒരു ഹോട്ടലില്‍ നിന്നു  കിട്ടിയ  ചൂട് ചായക്കും ഭക്ഷണത്തിന് ഒടുക്കത്തെ  ടേസ്റ്റ് ആയിരുന്നു . രാത്രിയോടെ ഞങ്ങള്‍  അവിടം വിട്ടു.  രാത്രി  കാര്‍വാര്‍  എത്തി സ്റ്റേ ചെയ്യാം എന്നായിരുന്നു പ്ലാന്‍ . പക്ഷെ അവിടെ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച പോലെ ഒരു താമസസ്ഥലം  കിട്ടിയില്ല . രാത്രി   ഒരു പാട് ആയി , അവസാനം മുരുടെശ്വാര്‍ പോയി നോക്കാം . കിട്ടിയില്ലെങ്ങില്‍ അപ്പോള്‍ എന്തെങ്ങിലും ചെയ്യാം എന്ന് വെച്ച് അങ്ങോട്ടു  പോയി. അവിടെ ഒരു വീട് കിട്ടി  . രാവിലെ ബീച്  ,കടലില്‍ കുളി, അമ്പലം എന്നൊക്കെ പ്ലാന്‍ ചെയ്തു  കിടന്നു.

   രാവിലെ എണ്ണിറ്റു  ബീച്ചില്‍ പോയി, അത്യാവശ്യം തിരക്കുണ്ട്‌ .



അവിടെ കടലില്‍ നീന്താന്‍ അവരു ഒരു പാക്കേജ് തന്നു.  ബീച്ചില്‍ നിനും മാറി ഉള്ള നേത്രാണി ishland  നീന്താന്‍ പറ്റും. രണ്ട്  സ്പീഡ് ബോട്ടില്‍ കേറി അങ്ങോടു പോയി . രസമായിരുന്നു ആ യാത്ര .




 അവിടെ എത്തി ലൈഫ് ജാക്കറ്റ് ഒക്കെ തന്നു  ചാടികൊള്ളന്‍ പറഞ്ഞു . കടലില്‍ കുളിച്ചിട്ടുണ്ടെങ്ങിലും  അവിടെ ചടങ് പറഞ്ഞപോള്‍ പേടി തോന്നി . പിന്നെ ബോടിലെ ഡ്രൈവര്‍ കുഴപ്പം ഒനും ഇല്ല എന്നൊക്കെ പറഞ്ഞപോള്‍  ചാടി. ചാടിയതും കുറച്ചു വെള്ളം കുടിച്ചതും ഒരുമിച്ചയിരുനു . കണ്ണൊക്കെ നീറുന്ന പോലെ . കുറച്ചു നേരം കഴിഞ്ഞപോള്‍  അഡ്ജസ്റ്റ് ആയി . പിന്നെ  കുറെ നേരം അവിടെ കിടന്നു കളിച്ചു .  പിന്നെ തിരിച്ചു  വന്നു ബൈക്ക് രൈടിംഗ്  കഴിഞ്ഞു ശരിക്കും ആസ്വദിച്ചു . പിന്നീടു അമ്പലത്തിലേക്ക്

          ഇവിടുത്തെ രാജഗോപുരം , മുരുടെശ്വര(  ശിവ)  പ്രതിമ, സൂര്യ രഥം, നന്ദി അങനെ കുറെ ഉണ്ട് കാണാന്‍ .








                   

 ഉച്ചയോടെ  അവിടെ നിന്നും തിരിചു .  ഷിമോഗ ക്ക് അടുത്ത്  ഒരു  സ്ഥലത്ത് പോകാന്‍ ഉണ്ടായിരുന്നു . തിരിച്ചു പോകുമ്പോള്‍  ശരാവതി  നദിയുടെ  കുറെ  ഭാഗങ്ങള്‍ കണ്ടു  .






രാത്രിയോടെ വീണ്ടും  ബാംഗ്ലൂര്‍ ജീവിത്തിന്റെ  തിരക്കിലേക്ക് ... വീണ്ടും ഇതുപോലെ ഒരു യാത്ര പ്രതീക്ഷിക്കാം എന്നാ വിശ്വാസത്തോടെ


.................................