Thursday, February 11, 2010

ഉച്ചയുറക്കം

കോളേജ് ജീവിതത്തിലെ ഒരു സംഭവം ആണ് . സെക്കന്റ്‌ ഇയര്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . പോയട്രി ആണ് വിഷയം . ഇത്രയും ബോര്‍ ആയ വേറെ ഒരു ക്ലാസും ഉണ്ടാകും എന്ന് തോന്നുനില്ല . ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റ്റ് എന്ന ഒരു ഒമാനപേരും വെച്ച് പിള്ളേരെ ക്ലാസ്സില്‍ കേറ്റാന്‍ ഉള്ള പുതിയ പരിപാടി ഇംഗ്ലീഷ് ക്ലാസ്സിലും തുടങ്ങിയ വര്‍ഷം.
സംഭവം ബോര്‍ പരിപാടി ആണെങ്കിലും ഈ ക്ലാസ്സില്‍ അകെ ഒരു ആശ്വാസം ഉള്ളത് ഇത് കംബൈനെട് ക്ലാസ്സ്‌ ആണ് എന്നുള്ളതാണ് .B.Sc. ക്ലാസ്സിലെ സുന്ദരികുട്ടികള്‍ ഒക്കെ ഞങ്ങളുടെ ക്ലാസില്‍ ഇരുനാണ് ഇംഗ്ലീഷ് പഠിത്തം . ടീച്ചര്‍ക്ക്‌ ആണെങ്ങില്‍ ബുദ്ധിമുട്ടും കുറവാണു ഞങ്ങള്‍ക്ക് ആണെങ്ങില്‍ എങ്ങനെ എങ്കിലും ഒരു മണിക്കൂര്‍ തള്ളി നീക്കുകയും ചെയ്യാം
അത് പോലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് . ഉച്ചക്ക് ആദ്യത്തെ പീരീഡ്‌. ഊണൊക്കെ കഴിഞ്ഞു നല്ല ഉറങ്ങാന്‍ പറ്റിയ സമയം. പതിവ് പോലെ എല്ലാവരും എത്തിയിട്ടുണ്ട് , വന്ന ഉടനെ തന്നെ ടീച്ചര്‍ അറ്റെണ്ടാന്‍സ് എടുക്കുക എന്ന പരിപാടി കഴിച്ചു . അതാണ് ഞങ്ങള്‍ ആഗ്രഹിക്കുനതും . ക്ലാസ്സ്‌ തുടങ്ങി ...
ചെറുതായി മഴ ചാറുനത് കൊണ്ട് നല്ല തണുപ്പും,എനിക്കാണെങ്കില്‍ നല്ല ഉറക്കം വരുന്നുണ്ട് .മൂന്ന് വരികളില്‍ അറ്റത്തെ വരിയില്‍ ആണ് ഇരിക്കിനത് . എല്ലാവരും ചെറുതായി ഉറങ്ങി തുടങ്ങിയിരിക്കുന്നു . ക്ലാസ്സില്‍ വളരെ നിശബ്ധത,ടീച്ചര്‍ ശ്രദ്ധിക്കാന്‍ വഴിയില്ല എന്നുതോനിയതിനാല്‍ ഒന്ന് ഉറങ്ങാം എന്ന് വിചാരിച്ചു പതുക്കെ " പട്ടരുടെ " മറവില്‍ തലയ്ക്കു കയ്യും കൊടുത്തു ഉറക്കം തുടങ്ങി . എത്ര നേരം ഉറങ്ങി എന്നൊനും അറിയില്ല , പക്ഷെ ക്ലാസ്സില്‍ ആണ് എന്ന് മറന്നു പോയി . നല്ല ഉറക്കത്തിനു ഇടക്ക് തലക്കു വെച്ച കൈ അറിയാതെ മാറി പോയി .തല വന്നു ഡിസ്കില്‍ ഇടിച്ചപോള്‍ ആണ് ബോധം വന്നത് . അകെ നിശബ്ധത ആയതിനാല്‍ ശബ്ദം എല്ലാവരും കേട്ടു.കാര്യം എല്ലാവരും ഉറങ്ങുക ആയിരുന്നു എങ്കിലും ദുഷ്ടന്‍ മാര്‍ എല്ലാവരും കളിയാക്കി ചിരിച്ചു . ടീച്ചര്‍ എഴുനേറ്റു നില്‍ക്കാനും പറഞ്ഞു,എന്നിട്ട് ഒരു ഒരു കമന്റും "ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.ഇനി കുറച്ചു നേരം നിന്നു ഉറങ്ങിയാല്‍ മതി " .ഞാന്‍ അകെ ചമ്മി നാശമായി ,ക്ലാസ്സു കഴിയുനത് വരെ നിന്നു.അതോടു കൂടി ഒന്ന് ഉറപ്പായി ,എനിക്ക് ഇന്റെര്‍ണല്‍ ഫുള്‍ ഉറപ്പിക്കാം എന്ന് .
പിന്നെ ഏതു ക്ലാസ്സില്‍ ഉറങ്ങിയാലും,ഇംഗ്ലീഷ് ക്ലാസ്സില്‍ ഉറങ്ങാറില്ല . എന്റെ ഭാഗ്യം ,ടീച്ചര്‍ എന്തായാലും മാര്‍ക്കൊക്കെ തന്നു . ഫസ്റ്റ് ചാന്‍സില്‍ തന്നെ ആ സുബ്ജെക്റ്റ് കിട്ടുകയും ചെയ്തു .