Thursday, August 27, 2009

എന്റെ ഗ്രാമം

ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്. ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ് ഇതിലൂടെ. ഏറിയാല്‍ ഒരു 1000 ജനങ്ങള്‍ മാത്രം ഉള്ള ഒരു മനോഹര ഗ്രാമം - പാലക്കാടു നിന്നും ഏതാണ്ട് 30കിലോമീറ്റര്‍ മാറി ചെര്‍‌പ്പുളശ്ശേരി റൂട്ടില്‍ കോങ്ങാട്‌ എന്ന ചെറിയ ടൌണിനോട് ചേര്‍ന്ന് കിടക്കുന്ന ത്രിപ്പലമുണ്ട എന്ന ഒരു കൊച്ചു ഗ്രാമം . നാലു വശവും പാടങ്ങളും നടുക്ക് ഒരു ക്ഷേത്രവും - അതാണ് ഇവിടുത്തെ പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം.

ഒരു റോഡ്‌ എന്നുള്ളത് അവിടുത്തെ എന്നത്തേയും ഒരു സ്വപ്നമായിരുന്നു.( ഈ സ്വപ്നം കഴിഞ്ഞ വര്‍ഷം പൂവണിഞ്ഞു എന്ന് പറയാം പക്ഷെ ഒരു ബസ്‌ ആ വഴിയിലുടെ എന്നാണ് എന്ന് ദൈവത്തിനു പോലും അറിയാത്ത ഒരു കാര്യമായിരിക്കും ).
ഇവിടുത്തെ ഒരു ദിവസം എന്താണ്ട് രാവിലെ നാലുമണിയോടെ ആരംഭിക്കുന്നു. അമ്പലത്തിലെ സുപ്രഭാതം കേട്ടുകൊണ്ടായിരിക്കും അത് . എല്ലാ വീട്ടിലും പശു ഉള്ളതിനാല്‍ അതിനെ കറന്ന്, പാല്‍‌ രണ്ടു കിലോമീറ്റര്‍‌ അകലെ ഉള്ള പാല്‍ സോസൈറ്റിയില്‍ എത്തിക്കുന്നു. (ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ മില്‍മയുടെ ഒരു യുണിറ്റ്‌ ഇവിടെ തുടങ്ങി എന്നുള്ളതും ഇവിടുത്തെ വികസനത്തിന്റെ ഒരു ലക്ഷണമായി പറയാം ). ഈ പാല്‍‌ സൊസൈറ്റി ആണ് ഇവിടുത്തെ പ്രധാന വാര്‍ത്ത മിനിമയ മാര്‍‌ഗ്ഗം എന്ന് പറയാം ലോകത്തില്‍ നടക്കുന്ന സകല കര്യങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യും
ഗ്രാമത്തിന്റെ നടുക്കായി ആണ് അമ്പലം ഉള്ളത്. ഇതിനെ ചുറ്റി വീടുകള്‍... അതിനും അപ്പുറത്ത് ചുറ്റി വളഞ്ഞു കിടക്കുന്ന തോടാണ്. ഇതിനും അപ്പുറം ഉള്ള നെല്‍ വയലുകള്‍ ആണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍‌ഗ്ഗം. ഈ അമ്പലം സ്വയംഭൂവായ ഒരു ശിവക്ഷേത്രമാണ്. ഇവിടുത്തെ ശിവരാത്രി വളരെ പ്രധാനമാണ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ശ്രിവരാത്രി ഉത്സവം. ത്രിപ്പലമുണ്ട എന്നാ ഈ പേരിന്റെ പിന്നിലും ഒരു കഥയുണ്ട് . താഴ്ന്ന ജാതിയില്‍ പെട്ട ഒരു പാവം സ്ത്രീ പുല്ലരിയാന്‍ പോയപ്പോള്‍ ഒരു കല്ല്‌ കണ്ടു എന്നും അവരുടെ കയിലുണ്ടയിരുന അരിവാള്‍ ആ കല്ലില്‍ ഉരച്ചപ്പോള്‍ ചോര വന്നു എന്നും അതുകണ്ട ആ സ്ത്രീ പേടിച്ചു ഓടുമ്പോള്‍ തുപ്പി കൊണ്ടു "തു മുന്‍‌ടെയ്‌ "എന്ന് പറഞ്ഞത്രേ. അത് പിന്നീട് ത്രിപ്പലമുണ്ട ആയതാണ് എന്ന് പറയുന്നു.
ഇവിടെ ഒരു പ്രൈമറി സ്കൂള്‍ ഉണ്ട് അതുകഴിഞ്ഞാല്‍ അപ്പര്‍ പ്രൈമറി സ്കൂളിനായി ഏതാണ്ട് 2.5km നടക്കണം , പിന്നേ ഹൈ സ്കൂളില്‍ പോകണമെങ്കിലും ഇത്രയം ദൂരം നടക്കണം . മഴക്കാലത്താണെങ്കില്‍ അടുത്തുള്ള തോട് നിറഞ്ഞാല്‍ പിന്നെ അപ്പുറത്ത് പോകണമെങ്കില്‍ ഈ പറഞ്ഞതിന്റെ ഇരട്ടി നടക്കണം. ഇന്നും ഇത്രയും ദൂരം നടന്നു പോകുന്നവരുണ്ട് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതൊരു അത്ഭുതമായിരിക്കും
കുറെ ഒക്കെ വികസനം ആയെങ്കിലും ഇന്നും ഒരു തനി നാടന്‍ പ്രദേശമാണിത്. ഞാന്‍ ഒരു പാടു ഇഷ്ടപെടുന്ന എന്റെ ഗ്രാമം
അഭി

16 comments:

അഭി said...

എന്റെ ഗ്രാമമായ ത്രിപ്പലമുണ്ടയെ കുറിച്ചുള്ള ഒരു ചെറിയ വിവരണം ആണിത്
അഭി

ഉറുമ്പ്‌ /ANT said...

നന്നായിട്ടുണ്ട്.
കുറേക്കൂടെ വിശദമായി എഴുതൂ അഭി. ചിത്രങ്ങളും ചേർക്കാം.

ശ്രീ said...

ഗ്രാമത്തെ കുറിച്ചുള്ള വിവരണം നന്നായി, അഭീ. ഇനിയും കൂടുതല്‍ എഴുതൂ... ആശംസകള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോഴുമുണ്ട് ഇങ്ങനത്തെ ഗ്രാമങ്ങള്‍ എന്നതില്‍ അല്‍ഭുതം തോന്നുന്നു.

ജസീര്‍ പുനത്തില്‍ said...

nannayittund

Renewed Indian said...

sir, ethra detayilu ayyitu ezuthiyallum oru kugramam kugramam thanneeeeeeeee!!!!!!!!!.

വീകെ said...

ഇനിയും എഴുതൂ.

നല്ല ഗ്രാമ ചിത്രങ്ങൾ കാണുമല്ലൊ.അതും കൂടിയുണ്ടെങ്കിൽ നന്നായേനെ..

നിങ്ങളുടെ ഗ്രാമത്തിന്റെ പേരു തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്.

ഭാരതത്തിന്റെ ആത്മാവാണ് ഗ്രാമങ്ങൾ...

jyo.mds said...

നന്നായിരിക്കുന്നു,ആ നെല്‍ പാടങ്ങളുടെ വരംബിലൂടെ ഒന്നു നടക്കാന്‍ തോന്നി.

അഭി said...

ഹായ്
നന്ദി ഉറുമ്പേ ,ശ്രീ ,കുട്ടിച്ചാത്തന്‍ ,ജസീര്‍ ,വീ കെ,ജ്യോ,
എഴുതി എന്ന് മാത്രം , കൂടുതലായി എഴുതാന്‍ നോക്കാം
വിനീത്
കുഗ്രാമം എന്ന്‌ വിളിക്കുനതില്‍ തെറ്റൊനും ഇല്ലാ
അഭി

VEERU said...

കേട്ടറിഞ്ഞിടത്തോളം എത്ര മനോഹരമാണീ ഗ്രാമം ..ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നിഷ്കളങ്കത ഇപ്പോളും അവിടെ നിലനിൽക്കുന്നു വെന്നു കേൾക്കുമ്പോൾ അതിശയവും താങ്കളോട് അസൂയയും തോന്നിപ്പോകുന്നു..എഴുത്ത് തുടരുക..കുറച്ചു കൂടൊക്കെയങ്ങ് നീട്ടീ വലിച്ച്...!
ആശംസകൾ !!

സിയാബ്‌ said...

ഗ്രാമ വിശുദ്ധിയുടെ നന്മ അറിഞ്ഞ ഗ്രാമം തന്നെ കോങ്ങാട്ട് ഒരുദിവസം പോയപ്പോള്‍ അത് മനസിലാക്കാന്‍ കഴിഞ്ഞു എല്ലാ ഭാവുകങ്ങളും നേരുന്നു തുടരുക :)

അഭി said...

നന്ദി സിയബ്‌ , വീരു
കൂടുതലായി എഴുതാന്‍ ശ്രമിക്കാം

വിഷ്ണു | Vishnu said...

ഒരു എട്ടു വര്‍ഷത്തോളം അതിനടുത്ത് ഉണ്ടായിരുന്നു ...ഒറ്റപ്പാലത്തിനടുത്ത്‌ പാലപ്പുറം എന്ന ഗ്രാമത്തില്‍....ചിനക്കത്തൂര്‍ പൂരവും, തിരുവില്വാമലയും ഇന്നും മധുരിക്കുന്ന ഓര്‍മ്മകള്‍. ഗ്രാമത്തെ പറ്റിയും അവിടുത്തെ ആള്‍ക്കാരെ പറ്റിയും വീണ്ടും എഴുത് അഭീ, കഴിയുമെങ്കില്‍ കുറച്ച് ചിത്രങ്ങളും ചേര്‍ക്ക്...എല്ലാ വിധ ആശംസകളും

അഭി said...

നന്ദി വിഷ്ണു , ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം

Sulfikar Manalvayal said...

അഭി....... ആദ്യം വന്നു നോക്കാം എന്ന് കരുതി വന്നതാണ്. പക്ഷെ എന്നെ പോലെ തന്നെ നാടിന്‍ പുറത്തു നിന്നുമാണ് എന്നറിഞ്ഞതില്‍ സന്തോഷം.
കേട്ടറിഞ്ഞ ആ നാടിന്റെ വിവരണം ഇഷ്ടായി. (കുറച്ചു പടങ്ങള്‍ ചെര്കാംആയിരുന്നു. കാണായിരുന്നല്ലോ ഞങ്ങള്‍ക്ക് തന്റെ ആ സുന്ദര ഗ്രാമം) ഇനി ചെര്കണം കേട്ടോ. കുറച്ചു ചിത്രങ്ങള്‍.
ഇവിടെ നിന്ന് തന്നെ ഒരു കാര്യം തീരുമാനിച്ചു. പിന്തുടരാന്‍. ഇനിയും കാണും ഞാന്‍ ഇവിടെ.

Sulfikar Manalvayal said...

അഭി....... ആദ്യം വന്നു നോക്കാം എന്ന് കരുതി വന്നതാണ്. പക്ഷെ എന്നെ പോലെ തന്നെ നാടിന്‍ പുറത്തു നിന്നുമാണ് എന്നറിഞ്ഞതില്‍ സന്തോഷം.
കേട്ടറിഞ്ഞ ആ നാടിന്റെ വിവരണം ഇഷ്ടായി. (കുറച്ചു പടങ്ങള്‍ ചെര്കാംആയിരുന്നു. കാണായിരുന്നല്ലോ ഞങ്ങള്‍ക്ക് തന്റെ ആ സുന്ദര ഗ്രാമം) ഇനി ചെര്കണം കേട്ടോ. കുറച്ചു ചിത്രങ്ങള്‍.
ഇവിടെ നിന്ന് തന്നെ ഒരു കാര്യം തീരുമാനിച്ചു. പിന്തുടരാന്‍. ഇനിയും കാണും ഞാന്‍ ഇവിടെ.